Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3502 INR  1 EURO=106.4396 INR
ukmalayalampathram.com
Fri 13th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ബംഗാളിലെ ജനങ്ങള്‍ക്കു വേണ്ടി പ്രധാനമന്ത്രിയുടെ കാലുപിടിക്കാമെന്നു ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി
Reporter
പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ നടക്കുന്നത് തന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമെന്ന് ബം?ഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

ബംഗാളിലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രധാനമന്ത്രി കാലുപിടിക്കാന്‍ ആവശ്യപ്പെട്ടാല്‍ അതും ചെയ്യാന്‍ തയ്യാറാണെന്ന് മമത ബാനര്‍ജി പറഞ്ഞു.

ബംഗാളിനാണ് ഞാന്‍ പ്രഥമപരിഗണന നല്‍കുന്നത്. ബംഗാളിനെ ഒരിക്കലും ഞാന്‍ അപകടത്തിലാക്കില്ല. ഇവിടെയുളള ജനങ്ങള്‍ക്ക് മുഴുവന്‍ വേണ്ടി ഒരു കാവല്‍ക്കാരിയായി ഞാന്‍ തുടരും.

താന്‍ മൂന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം വന്നത്. പ്രധാനമന്ത്രിയെ കാണാനായി താന്‍ ഒരു മണിക്കൂര്‍ കാത്തിരുന്നു.

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമായുള്ള യോഗമായിരുന്നെങ്കില്‍ പിന്നെ എന്തിനാണ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ ക്ഷണിച്ചത്. കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ക്കുന്ന എല്ലാ യോ?ഗത്തിലും പശ്ചിമബം?ഗാള്‍ പങ്കെടുക്കാറുണ്ട് എന്നും മമത അഭിപ്രായപ്പെട്ടു.
 
Other News in this category

 
 




 
Close Window