Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ആരോഗ്യം
  Add your Comment comment
ഡോണള്‍ഡ് ട്രംപിന് അന്നു കുത്തിവച്ച ആന്റി ബോഡി മിശ്രിതം ഇന്ത്യയിലെത്തി: വില 60000 രൂപ
Reporter
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കോവിഡ് ചികിത്സയ്ക്ക് ഉപയോഗിച്ച ആന്റിബോഡി മിശ്രിതം ഇന്ത്യയിലുമെത്തി. മുംബെയിലെ അഞ്ച് രോഗികള്‍ക്ക് ഈ മരുന്ന് നല്‍കിയത്. സ്വിസ് മരുന്ന് കമ്പനിയായ റോച്ചെ വികസിപ്പിച്ചെടുത്ത ഈ മരുന്നിന്റെ ഒരു ഡോസിന് 60,000 രൂപയാണ് വില. സിപ്ലയാണ് ഇന്ത്യയില്‍ വിതരണം ചെയ്യുന്നത്. കാസിരിവിമാബ്, ഇംഡെവിമാബ് എന്നീ രണ്ട് ആന്റിബോഡികള്‍ ചേര്‍ത്താണ് ഈ മിശ്രിതം ഉണ്ടാക്കുന്നത്.

ഡൊണാള്‍ഡ് ട്രംപിന് കോവിഡ് ബാധിച്ചപ്പോള്‍ ഈ മരുന്നാണ് നല്‍കിയത്. അദ്ദേഹം വേഗത്തില്‍ ആശുപത്രി വിട്ടിരുന്നു. ഈ മാസം ആദ്യമാണ് മരുന്നിന് ഇന്ത്യ അനുമതി നല്‍കിയത്. മനുഷ്യകോശങ്ങളിലേക്ക് കൊറോണ വൈറസിന്റെ പ്രവേശനം തടയുന്നതിനാണ് ഈ മരുന്ന് ഉപയാഗിക്കുന്നത്.

ഉയര്‍ന്ന അപകട സാധ്യതയുള്ളവരുടെ രോഗം മൂര്‍ച്ഛിക്കുന്നത് തടയാനാണ് ഈ മരുന്ന് ഉപയോഗിക്കുന്നതെന്ന് ലീലാവതി ആശുപത്രിയിലെ ഡോ. വസന്ത് നഗ്വേകര്‍ പറഞ്ഞു. ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോവിഡ് രോഗിക്ക് അദ്ദേഹം ഈ മരുന്ന് നല്‍കി. അമിതഭാരമുള്ള രോഗിക്ക് പ്രമേഹം കൂടിയുള്ളതിനാല്‍ മരുന്ന് നല്‍കുകയായിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു. ലീലാവതി ആശുപത്രിയില്‍ത്തന്നെ മറ്റൊരു രോഗിക്കും ഈ മരുന്ന് നല്‍കി. ചെമ്പൂരിലെ സുരാന ഹോസ്പിറ്റിലെ മൂന്ന് രോഗികളും ഈ മരുന്ന് കഴിച്ചു. ഒ.പി. വിഭാഗത്തിലാണ് ഈ മരുന്ന് നല്‍കുന്നത്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 1,65,553 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ച്ചായ മൂന്നാം ദിവസമാണ് രണ്ടു ലക്ഷത്തില്‍ താഴെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുവരെ ആകെ 2.78 കോടി പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
21,14,508 സജീവ രോഗികളാണുള്ളത്. ഒറ്റ ദിവസം 3460 കോവിഡ് മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 3,25,972 ആയി. 2,76,309 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തര്‍ 2,54,54,320 ആയി.
മേയ് 29 വരെ 34,31,83,748 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസം മാത്രം 20,63,839 സാപിംളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയെന്ന് ഐസിഎംആര്‍ അറിയിച്ചു. തുടര്‍ച്ചയായ ആറാം ദിവസവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെ തുടരുകയാണ്.
 
Other News in this category

 
 




 
Close Window