Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3502 INR  1 EURO=106.4396 INR
ukmalayalampathram.com
Fri 13th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
കോളേജില്‍ തമ്മില്‍ തല്ലിയ കഥ പറഞ്ഞ് മാധ്യമ ശ്രദ്ധ തിരിച്ചാലും കാട്ടിലെ തടി മോഷ്ടിച്ച കേസ് ഇല്ലാതാകില്ല: വി.ഡി. സതീശന്‍
Reporter
ബ്രണ്ണന്‍ കോളജിലെ വിവാദം ഉയര്‍ത്തിപ്പിടിച്ച് മരംമുറി വിവാദത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രദ്ധ തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

വാര്‍ത്താസമ്മേളത്തില്‍ 40 മിനിറ്റ് സുധാകരന് മറുപടി പറയാന്‍ മാറ്റിവെച്ചതിലൂടെ മുഖ്യമന്ത്രി ശ്രമിച്ചത് മരംമുറി വിഷയത്തില്‍ നിന്ന് ഫോക്കസ് മാറ്റാനാണെന്ന് അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ ശ്രദ്ധയിലുള്ള പല വിഷയങ്ങളും കേരളത്തിലുണ്ട്. പിണറായി വിജയനും കെ. സുധാകരനും തമ്മിലുള്ള ആരോപണങ്ങള്‍ ഒരു വിഷയമല്ലെന്നും അനാവശ്യ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

കോവിഡ് മഹാമാരിക്കാലത്ത് ജനജീവിതത്തെ ബാധിക്കുന്ന നിരവധി കാര്യങ്ങള്‍ ഉള്ളപ്പോഴാണ് ഒരു പ്രാധാന്യമില്ലാത്ത കാര്യത്തിന് മുഖ്യമന്ത്രി സമയം കളയുന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി.

വിവാദം തുടങ്ങി വെച്ചത് കെ സുധാകരന്‍ ആണെന്ന അഭിപ്രായം ഇല്ലെന്നും കെ സുധാകരനെ സിപിഎമ്മിന് പേടിയാണെന്നും അദ്ദേഹം പറഞ്ഞു.

കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ് ആയപ്പോള്‍ ഭയപ്പെടുന്നുവെന്നതിനുള്ള തെളിവാണ് മുഖ്യമന്ത്രിയുടെ നടപടി എന്നും വിഡി സതീശന്‍ ആരോപിച്ചു.
 
Other News in this category

 
 




 
Close Window