Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3502 INR  1 EURO=106.4396 INR
ukmalayalampathram.com
Fri 13th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
അടിസ്ഥാനപരമായി ഞങ്ങള്‍ ഗുണ്ടകളാണെന്ന് പിണറായിയും സുധാകരനും ഏറ്റുപറയുന്നു: വി. മുരളീധരന്‍
Reporter
മുഖ്യമന്ത്രി പിണറായി വിജയനും കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനും അടിസ്ഥാനപരമായി ഗുണ്ടകളാണെന്ന് കേരളത്തോട് ഏറ്റുപറഞ്ഞിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍.

മരംമുറി കൊള്ള, കോവിഡ് പ്രതിരോധ പാളിച്ച തുടങ്ങിയവയില്‍നിന്നു ചര്‍ച്ചകള്‍ വഴിതിരിച്ചു വിടാനുള്ള സര്‍ക്കാര്‍-പ്രതിപക്ഷ ആസൂത്രിത ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മരംമുറി വിവാദം, കോവിഡ് പ്രതിരോധത്തിലെ വീഴ്ചകള്‍, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവയില്‍ സര്‍ക്കാര്‍ കടുത്ത പ്രതിരോധത്തിലാണ്. അതില്‍നിന്നും സര്‍ക്കാരിനെ രക്ഷിക്കാനും ചര്‍ച്ചകള്‍ വഴിതിരിച്ച് വിടാനും പ്രതിപക്ഷം സഹായിക്കുകയാണ്- മുരളീധരന്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.

പ്രതിപക്ഷ നേതാവ് ചുമതലയേറ്റെടുത്തപ്പോള്‍ തന്നെ പറഞ്ഞത് തങ്ങള്‍ സര്‍ക്കാരിനെ വിമര്‍ശിക്കാനില്ലെന്നും ബി.ജെ.പിയാണ് ഏറ്റവും വലിയ എതിരാളിയെന്നുമാണ്. ബി.ജെ.പിയെ എതിരാളിയായി കാണുന്ന സര്‍ക്കാരും പ്രതിപക്ഷവും ചേര്‍ന്ന് നടത്തുന്ന നാടകമാണ് വാര്‍ത്താസമ്മേളനങ്ങള്‍.

കോവിഡ് വിശദീകരിക്കാനുള്ള വാര്‍ത്താസമ്മേളനത്തില്‍ മുന്‍കൂട്ടി എഴുതി തയ്യാറാക്കി വന്ന് 10-15 മിനിട്ട് നേരം കൊലവിളി നടത്തുന്ന മുഖ്യമന്ത്രിയും പരസ്യമായി അക്രമത്തിന് ആഹ്വാനം ചെയ്യുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാവും കേരളത്തെ അപമാനിക്കുകയാണെന്നും വി. മുരളീധരന്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window