Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
മാണി അഴിമതിക്കാരനെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍: അതു നാവു പിഴയെന്നു തിരുത്തി: കേരളാ കോണ്‍ഗ്രസിനു വേദന
Reporter
കെ എം മാണി അഴിമതിക്കാരനെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ പരാമര്‍ശത്തില്‍ കേരളാ കോണ്‍ഗ്രസിനുണ്ടാക്കിയ മുറിവുണക്കാന്‍ സി പി എമ്മിന്റെ അതിവേഗ ഇടപെടല്‍. മാണി അഴിമതിക്കാരനാണെന്ന് കോടതിയില്‍ പറഞ്ഞിട്ടില്ലെന്നും വിവാദം മാധ്യമങ്ങള്‍ സൃഷ്ടിച്ചതാണെന്നും സി പി എം അക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞു. ബാര്‍ കോഴ വ്യക്തിപരമായി കെ.എം. മാണി നടത്തിയ അഴിമതിയല്ലെന്നു പറഞ്ഞ് മാണിക്ക് സി പി എം ക്ലീന്‍ ചിറ്റും നല്‍കി. വിവാദം കേരളാ കോണ്‍ഗ്രസിനുണ്ടാക്കിയ പ്രതിസന്ധി തിരിച്ചറിഞ്ഞാണ് സി പി എം ഇടപെടല്‍.

വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്ത ശേഷം പിന്നീട് പ്രതികരിക്കാം എന്നായിരുന്നു രാവിലെ മാധ്യമങ്ങളെ കണ്ടപ്പോള്‍ സിപിഎം ആക്ടിംഗ് സെക്രട്ടറി വിജയരാഘവന്‍ പറഞ്ഞത്. എന്നാല്‍ തൊട്ടുപിന്നാലെ കെ.എം. മാണിയെ അപമാനിച്ചതിലെ വേദന വ്യക്തമാക്കി കേരളാ കോണ്‍ഗ്രസ് നേതാക്കളുടെ വൈകാരിക പ്രതികരണം വന്നു. ഇതിനിടയില്‍ ജോസ് കെ മാണി സി പി എം നേതൃത്വവുമായി ബന്ധപ്പെട്ട് പ്രതിഷേധവും വിഷമവും അറിയിച്ചു. പിന്നെ നടന്നത് സി പി എമ്മിന്റെ അ സാധാരണ നീക്കങ്ങളായിരുന്നു. അസ്ഥിത്വം ചോദ്യം ചെയ്യപ്പെട്ട കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രതിസന്ധിയും കെ.എം.മാണിയെ അപമാനിച്ചെന്ന വികാരവും അതേ അര്‍ഥത്തില്‍ സി പി എം മനസ്സിലാക്കി.

അജന്‍ഡയില്‍ ഇല്ലാത്ത വിഷയം സംസ്ഥാന സെക്രട്ടേറിയറ്റ് ആദ്യം ചര്‍ച്ചയ്‌ക്കെടുത്തു. നിലപാട് പറയാന്‍ എ.വിജയരാഘവനെ ചുമതലപ്പെടുത്തി. സെക്രട്ടേറിയറ്റ് യോഗത്തിനിടെ പുറത്തു വന്ന് വിജയരാഘവന്‍ കെ.എം.മാണിയെ വാഴ്ത്തിയും മാധ്യമങ്ങളെ പഴിച്ചുമാണ് വിജയരാഘവന്‍ നിലപാടറിയിച്ചത്.

സുപ്രീംകോടതിയില്‍ എവിടെയും കെ.എം. മാണി എന്ന പേര് പരാമര്‍ശിച്ചിട്ടില്ല. കോടതിയില്‍ വന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ച് വാര്‍ത്ത നല്‍കുകയായിരുന്നു. അതില്‍ ദുരുദ്ദേശ്യം ഉണ്ടെന്ന് എ.വിജയരാഘവന്‍ ആരോപിച്ചു. എല്‍ ഡിഎഫിലെ പ്രധാന ഘടക കക്ഷിയാണ് കേരള കോണ്‍ഗ്രസ് എം. മുന്നണിയില്‍ നല്ല നിലയില്‍ കാര്യങ്ങള്‍ നീങ്ങുന്നുമുണ്ട്. പരസ്പര ബഹുമാനത്തോടെയാണ് ഇടതുമുന്നണിയിലെ ഘടക കക്ഷികള്‍ പ്രവര്‍ത്തിക്കുന്നത്. സ്വാഭാവികമായി ആശയക്കുഴപ്പമുണ്ടാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നെന്നും അവര്‍ വാര്‍ത്ത സൃഷ്ടിച്ച് തെറ്റായി വ്യാഖ്യാനിച്ചതാണെന്നും സിപിഎം ആക്ടിംഗ് സെക്രട്ടറി ആരോപിച്ചു.
 
Other News in this category

 
 




 
Close Window