Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ദിനംപ്രതി കോവിഡ് രോഗികള്‍ 100: ഗുജറാത്തില്‍ സ്‌കൂളുകള്‍ തുറക്കാന്‍ ഒരുക്കം തുടങ്ങി
Reporter
കോവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞതോടെ സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും ഘട്ടം ഘട്ടമായി തുറക്കാന്‍ ഗുജറാത്ത്, ഹരിയാണ സര്‍ക്കാരുകള്‍ തീരുമാനിച്ചു. ഗുജറാത്തില്‍ ജൂലായ് 15-മുതല്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി സ്‌കൂളുകളും ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കായി കോളേജുകളും തുറന്നുപ്രവര്‍ത്തിക്കും.

50 ശതമാനം വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് പ്രവേശനം. വിദ്യാര്‍ഥികള്‍ സ്വമേധയാ തയ്യാറാണെങ്കില്‍ മാത്രം വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് വന്നാല്‍ മതി. ഹാജര്‍ നിര്‍ബന്ധമില്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

മാസ്‌കും സാമൂഹിക അകലവുമടക്കമുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നത് പ്രിന്‍സിപ്പല്‍മാര്‍ ഉറപ്പാക്കണം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗുജറാത്തിലും ഹരിയാണയിലും പ്രതിദിന കോവിഡ് കേസുകള്‍ നൂറില്‍ താഴെയാണ്.

ഹരിയാണയിലെ ഒമ്പത് മുതല്‍ 12-ാം ക്ലാസ് വരെയുള്ളവര്‍ക്ക് ജൂലായ് 16 മുതല്‍ സ്‌കൂളുകള്‍ തുറക്കും. രണ്ടാം ഘട്ടമായി 6,7,8 ക്ലാസുകളിലെ കുട്ടികള്‍ക്ക് ജൂലായ് 23 മുതല്‍ സ്‌കൂളുകളില്‍ പ്രവേശിക്കാം. ഒന്ന് മുതല്‍ അഞ്ചു വരെയുള്ള ക്ലാസുകാരുടെ കാര്യത്തില്‍ നിലവില്‍ തീരുമാനമെടുത്തിട്ടില്ല. ഇവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍തുടരും. ഹരിയാണയിലും ഹാജര്‍ നിര്‍ബന്ധമില്ല. സ്‌കൂളുകളില്‍ വരണോ ഓണ്‍ലൈന്‍ ക്ലാസില്‍ തുടരണമോ എന്നത് രക്ഷിതാക്കള്‍ക്ക് തീരുമാനിക്കാം. സ്‌കൂളുകളില്‍ വരുന്നതിന് രക്ഷിതാക്കളുടെ സമ്മതപത്രം ആവശ്യമാണ്. അതില്ലാത്തവരെ പ്രവേശിപ്പിക്കില്ല.
 
Other News in this category

 
 




 
Close Window