Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
കൊടകരയിലെ കുഴല്‍പ്പണക്കേസിന്റെ കുറ്റപത്രത്തില്‍ ബിജെപി അധ്യക്ഷന്‍ സുരേന്ദ്രന്‍ സാക്ഷി
Reporter
കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ പ്രത്യേക അന്വേഷണ സംഘം ഇരിങ്ങാലക്കുട കോടതയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 625 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്.

22 പേര്‍ക്കെതിരെയാണ് കുറ്റപത്രം. 216 സാക്ഷികളാണുള്ളത്. ബി.ജെ.പി സംസ്ഥാ അധ്യക്ഷന്‍ കെ. സുരേന്ദ്രനും മകനും അടക്കമുള്ളവര്‍ സാക്ഷി പട്ടികയിലുണ്ട്.

കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട മൂന്നര കോടി രൂപ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് തന്നെയാണ് എന്നാണ് കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇക്കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് കൊടകര ദേശീയപാതയില്‍ മൂന്നരക്കോടി രൂപ ക്രിമിനല്‍സംഘം കവര്‍ന്നത്. ഒരു കോടി 45 ലക്ഷം രൂപയും അന്വേഷണ സംഘം കണ്ടെടുത്തിരുന്നു.

അന്വേഷണത്തില്‍ 3.5 കോടി തട്ടിയതാണെന്ന് അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു. ബിസിനസ് ആവശ്യത്തിന് വേണ്ടി കൊണ്ടുവന്ന പണമാണ് എന്നായിരുന്നു പരാതിക്കാരനായ ധര്‍മരാജന്റെ വിശദീകരണം.

അതേസമയം സുരേന്ദ്രനെ പ്രതിചേര്‍ക്കില്ലെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ, കേസ് അട്ടിമറിക്കാന്‍ സിപിഎം-ബിജെപി ഗൂഢാലോചന നടന്നതായി ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു.
 
Other News in this category

 
 




 
Close Window