Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
താലിബാന്‍ ഭീകരരെ ന്യായീകരിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി: താലിബാന്‍ കൊലയാളികള്‍ സാധാരണക്കാരെന്ന് ഇമ്രാന്‍ഖാന്‍
Reporter
താലിബാന്‍ സൈന്യമല്ലെന്നും സാധാരണ മനുഷ്യരാണെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാകിസ്ഥാന്‍ അഫ്ഗാന്‍ അതിര്‍ത്തികളിലെ അഭയാര്‍ത്ഥികളില്‍ നിന്ന് താലിബാന്‍കാരെ എങ്ങനെ വേട്ടയാടുമെന്ന ചോദ്യത്തിനാണ് ഇമ്രാന്‍ ഖാന്റെ പ്രതികരണം. ചൊവ്വാഴ്ച രാത്രി ഒരു വാര്‍ത്ത ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പാക് പ്രധാനമന്ത്രിയുടെ പ്രതികരണം.

''അഞ്ച് ലക്ഷത്തോളം ആളുകളുള്ള അഫ്ഗാന്‍ അഭയാര്‍ത്ഥി ക്യാംപുണ്ട് അതുപോലെ തന്നെ ഒരുലക്ഷത്തോളം ആളുകളുള്ള ക്യാംപുകളും അതിര്‍ത്തിയിലുണ്ട്. താലിബാന്‍ എന്ന് പറയുന്നത് സൈന്യമല്ല അവര്‍ സാധാരണ മനുഷ്യരാണ്. അഭയാത്ഥികളുടെ കൂട്ടത്തില്‍ ഈ സാധാരണ മനുഷ്യരുണ്ടെങ്കില്‍ എങ്ങനെയാണ് പാക്‌സിഥാന്‍ അവരെ വേട്ടയാടണമെന്നാണ് പ്രതീക്ഷിക്കുന്നത്? അങ്ങനെ ചെയ്യുകയാണെങ്കില്‍ എങ്ങനെയാണ് പാകിസ്ഥാനെ അഭയമെന്ന് വിളിക്കാനാവുകയെന്നും ഇമ്രാന്‍ ഖാന്‍ ചോദിച്ചു.

താലിബാന്‍ പോരാളികള്‍ക്ക് പാക്‌സിഥാന്‍ ഒരു സുരക്ഷിത താവളമാവുകയാണെന്ന ആരോപണത്തിനും സമാനമായ രീതിയിലായിരുന്നു ഇമ്രാന്‍ ഖാന്റെ മറുപടി. താലിബാന്‍ പോരാളികളുടെ അതേ വംശജരായ മൂന്ന് ദശലക്ഷം അഭയാര്‍ത്ഥികളാണ് പാകിസ്ഥാനിലുള്ളതെന്നായിരുന്നു ഇമ്രാന്‍ ഖാന്റെ പ്രതികരണം.

അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിനെതിരായ താലിബാന്റെ പോരാട്ടത്തില്‍ പാക്‌സിഥാന്‍ താലിബാനെ പിന്തുണയ്ക്കുന്നതായി ഏറെക്കാലമായി പഴി കേള്‍ക്കുന്നതാണ്. ഇത്തരം ആരോപണം ശരിയല്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. 2001 സെപ്തംബര്‍ 11 ന് ന്യൂയോര്‍ക്കില്‍ സംഭവിച്ചതില്‍ പാകിസ്ഥാന് ഒരു പങ്കുമില്ല. പക്ഷേ അഫ്ഗാനിസ്ഥാനില്‍ നടന്ന യുദ്ധങ്ങളില്‍ ആയിരക്കണക്കിന് പാകിസ്ഥാന്‍കാരാണ് കൊല്ലപ്പെട്ടതെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.
 
Other News in this category

 
 




 
Close Window