Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
കര്‍ണാടകയിലെ മൃഗസംരക്ഷണ വകുപ്പ് മന്ത്രി സത്യപ്രതിജ്ഞ ചെയ്തത് ഗോമൂത്ര നാമത്തില്‍
Reporter
കര്‍ണാടകയില്‍ ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചര്‍ച്ചയാവുന്നു. പതിവില്‍ നിന്ന് വ്യത്യസ്തമായി ഗോ മൂത്ര നാമത്തില്‍ വരെ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു.

ബസവരാജ് ബൊമ്മെ മന്ത്രിസഭയിലെ 29 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്. ഇതില്‍ മൃഗസംരക്ഷണ വകുപ്പു മുന്‍മന്ത്രി പ്രഭു ചൗഹാനാണ് ഗോമൂത്ര നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്.

മറ്റൊരു മന്ത്രി അനന്ദ് സിംഗ് കര്‍ണാടകയിലെ ആരാധന മൂര്‍ത്തികളായ വിജയനഗര വിരൂപാക്ഷ, തായി ഭുവനേശ്വരി എന്നീ ദൈവങ്ങളുടെ പേരിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

ലിംഗായത്ത് നേതാവ് മുരുഗേഷ് നിരാണി, കര്‍ഷകരുടെയും ദൈവത്തിന്റെയും പേരില്‍ സത്യപ്രതിജ്ഞ ചൊല്ലി. ജൂലൈ 28-നാണ് കര്‍ണാടകയുടെ 23-ാമത് മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ മകനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. എട്ട് ലിംഗയത്തുകാരും, 7 വൊക്കലിംഗക്കാരും, ഏഴു ഒബിസിക്കാരും 4 എസ്ഇ, എസ്ടിക്കാരും, 1 റെഡ്ഡി വിഭാഗക്കാരനും അടങ്ങുന്നതാണ് മന്ത്രിസഭ.
 
Other News in this category

 
 




 
Close Window