Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യു ട്യൂബ് ചാനലിന് സില്‍വര്‍ ബട്ടന്‍ ലഭിച്ചു
Reporter
സി.പി.ഐ.എം കേരള യൂട്യൂബ് ചാനലിന് സില്‍വര്‍ ബട്ടന്‍ ലഭിച്ചു. പാര്‍ട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ സിപിഐഎം കേരള എന്ന അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ സില്‍വര്‍ ബട്ടന്‍ പിടിച്ച് നില്‍ക്കുന്ന ചിത്രം സഹിതമാണ് പോസ്റ്റ്. 1.12 ലക്ഷം സബ്സ്‌ക്രൈബേഴ്സ് ആയതോടെയാണ് സില്‍വര്‍ ബട്ടണ്‍ ലഭിച്ചത്.

കേരളത്തില്‍ ആദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ യൂ ട്യൂബ് ചാനലിന് സില്‍വര്‍ ബട്ടണ്‍ ലഭിക്കുന്നതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.



സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വിഷയങ്ങളില്‍ പാര്‍ട്ടിയുടെ നിലപാട് അണികളെ അറിയിക്കുന്നതിനും പാര്‍ട്ടിക്കെതിരെയുള്ള വിവാദങ്ങള്‍ക്ക് മറുപടി നല്‍കുകയുമാണ് യൂ ട്യൂബ് ചാനല്‍കൊണ്ട് ലക്ഷ്യം വെക്കുന്നത്.

സമകാലിക വിഷയത്തിലുള്ള പാര്‍ട്ടിയുടെ നിലപാടുകളും വിശദീകരണങ്ങള്‍ക്കൊപ്പം, ബൗദ്ധികമായ വിഷയങ്ങളിലുള്ള ക്ലാസുകളും ചാനലില്‍ വരാറുണ്ട്. ഇതിന് പുറമെ സിപിഎം എംഎല്‍എമാരുടെ നിയമസഭയിലെ പ്രസംഗങ്ങളും ചാനലില്‍ അപ്ലോഡ് ചെയ്യാറുണ്ട്.
 
Other News in this category

 
 




 
Close Window