Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ സ്ഥാനാര്‍ഥികളുടെ പേരിലുള്ള ക്രിമിനല്‍ കേസ് വെളിപ്പെടുത്തിയില്ല: ബിഹാറില്‍ സിപിഎമ്മിന് 5 ലക്ഷം ഫൈന്‍
Reporter
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പരസ്യപ്പെടുത്താത്തതിന് സിപിഎമ്മിനും, എന്‍സിപിക്കും അഞ്ച് ലക്ഷം രൂപ പിഴ വിധിച്ച് സുപ്രീംകോടതി.

ബിജെപി, കോണ്‍ഗ്രസ്, സിപിഐ, ജെഡി യു, എല്‍ ജെ പി എന്നി പാര്‍ട്ടികള്‍ക്ക് ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. എട്ട് ആഴ്ചയ്ക്ക് ഉള്ളില്‍ പിഴ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അക്കൌണ്ടില്‍ പാര്‍ട്ടികള്‍ നിക്ഷേപിക്കണം എന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

ഭാവിയില്‍ സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ രേഖകള്‍ പ്രഖ്യാപിക്കുന്നതിലും വെബ്‌സൈറ്റുകളില്‍ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിലും പാര്‍ട്ടികള്‍ ജാഗ്രത പാലിക്കണമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി. വോട്ടര്‍മാര്‍ക്ക് ഈ വിവരങ്ങള്‍ എളുപ്പത്തില്‍ ലഭിക്കുന്ന തരത്തില്‍ ഒരു മൊബൈല്‍ ആപ്പ് സൃഷ്ടിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുത്ത് 48 മണിക്കൂറിനുള്ളില്‍ ഇവരുടെ ക്രിമിനല്‍ കേസുകളുടെ രേഖകള്‍ പാര്‍ട്ടികള്‍ പരസ്യപ്പെടുത്തണം എന്നും സുപ്രീംകോടതി പറഞ്ഞു.
 
Other News in this category

 
 




 
Close Window