Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനം എറണാകുളത്ത്: പൊതുയോഗങ്ങള്‍ ഒഴിവാക്കുമെന്നു പാര്‍ട്ടി
Reporter
സിപിഎം സംസ്ഥാന സമ്മേളനം എറണാകുളത്ത് നടക്കുമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു. ഫെബ്രുവരിയിലാകും സംസ്ഥാന സമ്മേളനങ്ങള്‍ നടക്കുക. ജില്ലാ സമ്മേളനങ്ങള്‍ ജനുവരിയില്‍ നടക്കും. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള പാര്‍ട്ടി ബ്രാഞ്ച് സമ്മേളനങ്ങള്‍ സെപ്റ്റംബര്‍ 15മുതല്‍ ആരംഭിക്കും.

കോവിഡ് പശ്ചാത്തലത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് സമ്മേളനങ്ങള്‍ നടത്തുക. സിപിഎം സമ്മേളനങ്ങളനങ്ങളോട് അനുബന്ധിച്ചുള്ള റാലികളും പൊതുയോഗങ്ങളും ഒഴിവാക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഹാളുകള്‍ സജ്ജീകരിക്കുക.


അതേസമയം അടുത്ത വര്‍ഷം നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂരാണ് വേദിയാകുക. അടുത്ത വര്‍ഷം ഏപ്രിലിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക. ഓണ്‍ലൈനില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി കേരളത്തില്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ എപ്പോള്‍ തുടങ്ങണമെന്ന് സംസ്ഥാന കമ്മിറ്റി തീരുമാനിക്കും.

പാര്‍ട്ടിക്ക് അധികാരമുള്ള ഏക സംസ്ഥാനം കൂടിയാണ് കേരളം. ഇത് അഞ്ചാം തവണയാണ് കേരളം പാര്‍ട്ടി കോണ്‍ഗ്രസിന് ആതിഥ്യം വഹിക്കുന്നത്. 1956ല്‍ നാലാം പാര്‍ട്ടി കോണ്‍ഗ്രസിന് പാലക്കാട് വേദിയായി. 1968 ഡിസംബറില്‍ എട്ടാം പാര്‍ട്ടി കോണ്‍ഗ്രസ് കൊച്ചിയിലും 1988 ഡിസംബര്‍ 27 മുതല്‍ 1989 ജനുവരി ഒന്നുവരെ 13-ാം കോണ്‍ഗ്രസ് തിരുവനന്തപുരത്തും ചേര്‍ന്നു. 2012 ഏപ്രിലില്‍ 20-ാം പാര്‍ട്ടി കോണ്‍ഗ്രസിന് കോഴിക്കോട് ആതിഥ്യം വഹിച്ചു.
 
Other News in this category

 
 




 
Close Window