Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനാഘോഷം
Reporter
ചരിത്രത്തില്‍ ആദ്യമായി സിപിഎം ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററില്‍ ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ ദേശീയ പതാക ഉയര്‍ത്തി. സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ദേശീയ പതാക ഉയര്‍ത്തുന്നത് ആദ്യമല്ലെന്ന് എ വിജയരാഘവന്‍ പറഞ്ഞു. 1947 ല്‍ പി കൃഷ്ണപിള്ള പതാക ഉയര്‍ത്തിയിട്ടുണ്ട്. ത്യാഗനിര്‍ഭര പ്രവര്‍ത്തനം കാഴ്ചവച്ചവരായിരുന്നു ഇടതുപക്ഷം. കാര്‍ഷിക പരിഷ്‌കരണമായിരുന്നു സ്വതന്ത്ര്യ സമര കാലത്ത് ഇടതുപക്ഷം ഉയര്‍ത്തിയത്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളികളല്ലാത്തവരാണ് രാജ്യം ഭരിക്കുന്നതെന്നും എ വിജയരാഘവന്‍ പറഞ്ഞു.

പതാക ഉയര്‍ത്തലില്‍ സ്വാതന്ത്ര്യദിന ആഘോഷം അവസാനിപ്പിക്കില്ലെന്ന് എ വിജയരാഘവന്‍ പറഞ്ഞു. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് വ്യത്യസ്ത തലങ്ങളില്‍ ഇടതുപക്ഷം പങ്കെടുത്തിട്ടുണ്ടെന്നും എ വിജയരാഘവന്‍ ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യ സമര ചരിത്രത്തെ കുറിച്ച് അറിവില്ലാത്തത് കൊണ്ടാണ് കെ.സുരേന്ദ്രന്‍ വിമര്‍ശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം കേന്ദ്ര കമ്മറ്റി അഗങ്ങളായ എ. കെ ബാലന്‍. പി കെ ശ്രീമതി, എം. സി ജോസഫൈന്‍ സെക്രട്ടേറിയറ്റ് അംഗം ബേബി ജോണ്‍ എന്നിവരും സന്നിഹിതരായിരുന്നു.


കൂടാതെ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങളെക്കുറിച്ച് സിപിഎമ്മിന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് ഓഗസ്റ്റ് 15ന് രാത്രി 7 മണിക്ക് പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള ഫേസ്ബുക്ക് ലൈവില്‍ സംസാരിക്കുമെന്നും പാര്‍ട്ടി നേതൃത്വം അറിയിച്ചിട്ടുണ്ട്.
 
Other News in this category

 
 




 
Close Window