Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
എന്നെ പുകഴ്ത്തി സമയം കളയണ്ട: ഇനിയും പുകഴ്ത്തിയാല്‍ നടപടി എടുക്കും: എംഎല്‍മാരോട് തമിഴ്‌നാട് മുഖ്യമന്ത്രി
Reporter
നിയമസഭയില്‍ തന്നെ പുകഴ്ത്തിയുള്ള എം.എല്‍.എമാരുടെ പ്രസം?ഗത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. തന്നെ പുകഴ്ത്തരുതെന്ന് മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും മുഖ്യമന്ത്രി കര്‍ശന നിര്‍ദേശം നല്‍കി.

സഭയില്‍ ബില്‍ അവതരിപ്പിക്കുന്ന സമയത്തും ചോദ്യമുയരുമ്പോഴും നേതാക്കളെ പുകഴ്ത്തി സമയം പാഴാക്കരുതെന്നും ഇതൊരു അപേക്ഷയല്ല, ഉത്തരവാണെന്നും നേതൃത്വം വ്യക്തമാക്കുന്നു.

പുകഴ്ത്തല്‍ ഇനിയും ആവര്‍ത്തിച്ചാല്‍ നടപടിയുണ്ടാകുമെന്ന താക്കീതും അദ്ദേഹം നല്‍കി. സമയത്തിന്റെ വില കണക്കിലെടുത്താണ് ഞാനിത് നിര്‍ദേശിക്കുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു.

കടലൂര്‍ എംഎല്‍എ അയ്യപ്പന്‍ നിയമസഭയില്‍ മുഖ്യമന്ത്രി പുകഴ്ത്തി സംസാരിച്ചപ്പോള്‍ സ്റ്റാലിന്റെ ഇടപെട്ടിരുന്നു. എംഎല്‍എമാര്‍ ഉന്നയിക്കുന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്റ്റാലിന് മുന്‍പും തമിഴ്നാട്ടില്‍ സഭയ്ക്കുള്ളില്‍ മുഖ്യമന്ത്രിമാരെ പുകഴ്ത്തുന്നത് പതിവായിരുന്നു. തന്റേതായ നിലപാട് സ്വീകരിച്ച് വ്യത്യസ്തനാവുന്ന സ്റ്റാലിന്‍ ഇക്കാര്യത്തിലും മാതൃകയാവുകയാണ്.
 
Other News in this category

 
 




 
Close Window