Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
കോണ്‍ഗ്രസ് വിട്ട് നേതാക്കന്മാര്‍ സിപിഎമ്മിലേക്കു വരുന്നത് സ്വാഭാവിക പ്രക്രിയ ആണെന്ന് പിണറായി വിജയന്‍
Reporter
കോണ്‍ഗ്രസ് വിട്ട് നേതാക്കള്‍ സി.പി.എമ്മിലേക്ക് വരുന്നതിനെ സ്വാഭാവിക പ്രക്രിയയായി മാത്രം കണ്ടാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് തകര്‍ന്നുകൊണ്ടിരിക്കുന്ന ഒരു കൂടാരമാണ്. ആ തകര്‍ച്ചയുടെ ഭാഗമായി കൂടെ നില്‍ക്കേണ്ട എന്ന് ചിന്തിക്കുന്ന പലരും തീരുമാനിച്ചു. അതാണ് ഇപ്പോഴത്തെ നിലയിലേക്ക് കോണ്‍ഗ്രസിലെ കാര്യങ്ങളെ എത്തിച്ചതെന്നും പിണറായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പിണറായി വിജയന്റെ വാക്കുകള്‍:

നേരത്തെ കോണ്‍ഗ്രസ് വിടാന്‍ ചിലര്‍ തയ്യാറായിട്ടുണ്ട് അവര്‍ ബിജെപിയിലേക്ക് പോകുകയാണ് ചെയ്തത്. അങ്ങനെ ബിജെപിയിലേക്ക് പോയേക്കും എന്ന് കണ്ടപ്പോള്‍ അവരെ നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ടതും ഏറെക്കുറെ സമൂഹത്തിന് അറിയാവുന്ന കാര്യമാണ്. ബിജെപി നമ്മുടെ രാജ്യത്ത് സ്വീകരിക്കുന്ന നയം അത് രാജ്യത്തിന്റെ തകര്‍ച്ചയ്ക്ക് തന്നെ വഴിവയ്ക്കുന്നതാണ്. മതനിരപേക്ഷതയ്ക്കും നമ്മുടെ രാജ്യം സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ കാലം മുതല്‍ക്കു ഉയര്‍ത്തിപ്പിടിച്ച എല്ലാ മൂല്യങ്ങള്‍ക്കും എതിരായ നിലപാട് ബി.ജെ.പി സ്വീകരിക്കുന്നത്, ആ രീതിയില്‍ അതിനെ കണ്ടു കൊണ്ട് നേരിടാന്‍ അല്ല കോണ്‍ഗ്രസ് തയ്യാറാവുന്നതെന്ന് കോണ്‍ഗ്രസിനകത്തുള്ളവര്‍ക്ക് നന്നായി അറിയാം. അത്തരം കാര്യങ്ങളില്‍ വിട്ടുവീഴ്ച ഇല്ലാത്ത തുടര്‍ച്ചയായ നിലപാട് സ്വീകരിക്കുന്നത് ഇടതുപക്ഷമാണെന്ന് അവര്‍ കൃത്യമായി തിരിച്ചറിയുന്നുണ്ട്.

അപ്പോള്‍ ഒരു നല്ല മാറ്റം പ്രകടമായിരിക്കുന്നു. പ്രധാനപ്പെട്ടവര്‍ തന്നെ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മുമായി സഹകരിക്കാന്‍ തയ്യാറാവുന്നു എന്നത് ആരോഗ്യകരമായ പ്രവണതയാണ്. ആ പ്രവണത ഇനിയും ശക്തിപ്പെടും ഇന്നലെ വിചാരിച്ചത് ഇന്നലെത്തോടെ പ്രധാനികള്‍ തീര്‍ന്നു എന്നാണ്. എന്നാല്‍ ഇന്നും മറ്റൊരു പ്രധാനി വന്ന വാര്‍ത്തയാണ് നമ്മള്‍ കാണുന്നത്. ഇനി നാളെ എന്തൊക്കെയാണ് കാത്തു നില്‍ക്കുന്നത് എന്ന് നാളെകൊണ്ടല്ലേ മനസ്സിലാക്കാന്‍ പറ്റൂ.
 
Other News in this category

 
 




 
Close Window