|
ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ മൊഴിയെടുപ്പ് പൂര്‍ത്തിയാക്കി മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ നിന്നും മടങ്ങി.
ഇ.ഡി വിളിച്ചത് നന്നായെന്നും കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ അവസരം കിട്ടിയെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രികയുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകള്‍ മാറ്റാന്‍ ആയെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ആവശ്യമായ രേഖകള്‍ ഇ.ഡി യ്ക്ക് കൈമാറിയെന്നും ഇനി വരേണ്ടതുണ്ടോ എന്ന് ഇ.ഡി ആണ് തീരുമാനിക്കേണ്ടതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിചേര്‍ത്തു.
കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് വേണമെങ്കില്‍ പറയാമെന്നും സാക്ഷി എന്ന രീതിയില്‍ മൊഴി കൊടുക്കാന്‍ ആണ് എത്തിയതെന്നും കുഞ്ഞാലിക്കുട്ടി നേരത്തെ പറഞ്ഞിരുന്നു.
ചന്ദ്രികയുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വ്യാജവാര്‍ത്തകളില്‍ വ്യക്തത വരുത്താന്‍ ആണ് ഇ.ഡി വിളിപ്പിച്ചതെന്നമാണ് മൊഴിയെടുപ്പിന് മുന്‍പ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞത്. |