Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം നടത്തുന്നത് ക്രിസ്ത്യന്‍ മിഷണിറിമാരാണ്: വെള്ളാപ്പള്ളി നടേശന്‍
Reporter
പാലാ ബിഷപ്പിനേയും ഫാദര്‍ റോയ് കണ്ണന്‍ചിറയേയും തള്ളി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം നടത്തുന്നത് ക്രിസ്ത്യന്‍ മിഷണിറിമാരാണ്. മയക്കുമരുന്നിന്റെ പേരില്‍ ലോകത്ത് ഒരു വിശുദ്ധ യുദ്ധവും നടക്കുന്നില്ലെന്നും വൈദിക പട്ടം ആരെ പറ്റിയും എന്തും പറയാനുള്ള ലൈസന്‍സ് അല്ലെന്നും വെള്ളാപ്പള്ളി ആലപ്പുഴയില്‍ പറഞ്ഞു.


ഇല്ലായ്മയെ ചൂഷണം ചെയ്ത് രാജ്യത്ത് ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം നടത്തുന്നത് ക്രിസ്ത്യന്‍ മഷണറിമാരാണ്. എല്ലാ ക്രിസ്ത്യന്‍ വിഭാഗങ്ങളും മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് തനിക്ക് അഭിപ്രായമില്ല. ക്രിസ്ത്യാനികളെ അപേക്ഷിച്ച് മുസ്ലിം വിഭാഗക്കാര്‍ അത്രത്തോളം മതപരിവര്‍ത്തനം നടത്തുന്നില്ലെന്നും വെള്ളാപ്പള്ളി. ഇസ്രായേലില്‍ കൊല്ലപ്പെട്ട സൗമ്യ ഈഴവ സമുദായത്തില്‍പ്പെട്ട സ്ത്രീയായിരുന്നു. എന്നാല്‍ സംസ്‌കാരം നടന്നത് പള്ളിയില്‍ വെച്ചാണെന്നും അദ്ദേഹം പറഞ്ഞു.



ദീപികയുടെ തലപ്പത്തിരുന്ന് ഫാദര്‍ റോയ് കണ്ണന്‍ചിറയെ പോലൊരാള്‍ പറഞ്ഞത് സംസ്‌കാരത്തിന് നിരക്കാത്ത കാര്യമാണ്. ഉന്നത നിലയിലുള്ള വ്യക്തിയാണ് അദ്ദേഹം. മുതിര്‍ന്ന വൈദികന്റെ ഭാഗത്ത് നിന്നാണ് ഈഴവര്‍ക്കെതിരേ പരാമര്‍ശം ഉണ്ടായത്. വര്‍ഗീയ വിഷം തുപ്പുന്ന അപക്വമായ ഇത്തരം പ്രസ്താവനകള്‍ ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും അത് ശരിയല്ല. ആരെപ്പറ്റിയും എന്തും പറയാം എന്നുള്ള ലൈസന്‍സ് അല്ല വൈദികനെന്ന പട്ടം.

മറ്റുള്ള സമുദായങ്ങളെ വിമര്‍ശിക്കുന്നതിന് മുമ്പ് സ്വന്തം കണ്ണിലെ കോലെടുത്ത് കളയണം. സത്യം തുറന്നു പറയുമ്പോള്‍ വര്‍ഗീയവാദിയാക്കുകയാണ്.

നാട്ടിലെ സ്‌കൂളുകളുടെയും കോളേജുകളുടെയും പരിസരങ്ങളില്‍ എല്ലാം മയക്കുമരുന്ന് വില്‍പന നടക്കുന്നുണ്ട്. ഇത് തടയേണ്ടത് സര്‍ക്കാരാണ്. അതിന് മുസ്ലീം സമുദായത്തെ മാത്രം കുറ്റം പറഞ്ഞത് ശരിയല്ല. മയക്കുമരുന്നിന്റെ പേരില്‍ ഒരു വിശുദ്ധയുദ്ധവും നടക്കുന്നില്ലെന്നും പാലാ ബിഷപ്പിന്റെ നര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തെ കുറിച്ച് അദ്ദേഹം പ്രതികരിച്ചു.
 
Other News in this category

 
 




 
Close Window