Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
മധുവിനെ തല്ലിക്കൊന്ന കേസ് പ്രതി സിപിഎം ബ്രാഞ്ച് സെക്രട്ടറി: വിവാദമായ ഉടനെ മാറ്റി
Reporter
അട്ടപ്പാടിയില്‍ ആദിവാസ് യുവാവ് മധുവിനെ ആള്‍കൂട്ട വിചാരണ നടത്തി മര്‍ദ്ദിച്ച് കൊന്ന കേസിലെ പ്രതി സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി. കേസിലെ മൂന്നാം പ്രതിയായ ഷംസുദ്ദീനെയാണ് മുക്കാലി ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുത്തത്.

23-ാം പാര്‍ട്ടി കോണ്‍?ഗ്രസിന്റെ ഭാ?ഗമായി നടക്കുന്ന ബ്രാഞ്ച് സമ്മേളനത്തില്‍ ഷംസുദ്ദീനെ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയായിരുന്നു. സംഭവം വിവാദമായതോടെ സെക്രട്ടറി സ്ഥാനത്തു നിന്നും ഷംസുദ്ദീനെ മാറ്റാന്‍ അട്ടപ്പാടി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

ബ്രാഞ്ച് കമ്മിറ്റി യോ?ഗം ഇന്ന് തന്നെ ചേര്‍ന്ന് സെക്രട്ടറിയെ മാറ്റണമെന്ന് ഏരിയാ സെക്രട്ടറി കമ്മിറ്റിക്ക് നിര്‍ദ്ദേശം നല്‍കി. ഷംസുദ്ദീനെ ബ്രാഞ്ച് സെക്രട്ടറിയാക്കരുതെന്ന് ഏരിയാ നേതൃത്വം നിര്‍ദേശിച്ചെങ്കിലും ഇതു മറികടന്നാണ് പ്രാദേശിക നേതൃത്വം ഷംസുദ്ദീനെ ബ്രാഞ്ച് സെക്രട്ടറിയാക്കിയത്.

2018 ഫെബ്രുവരി 22-നാണ് മാനസിക അസ്വാസ്ഥ്യമുള്ള അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ മോഷണക്കുറ്റം ആരോപിച്ച് കെട്ടിയിട്ട് ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചത്. പൊലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്ക് മധു മരിക്കുകയായിരുന്നു. മധുവിനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.
 
Other News in this category

 
 




 
Close Window