Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.8322 INR  1 EURO=104.9208 INR
ukmalayalampathram.com
Sat 20th Dec 2025
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ബ്രിട്ടന്‍ ഇപ്പോള്‍ കുടിയേറ്റക്കാരുടെ ഇഷ്ട രാജ്യം; ഇവിടെ എല്ലാവര്‍ക്കും മികച്ച ജോലി
Reporter
ലണ്ടന്‍: ബ്രിട്ടന്‍ ഇപ്പോള്‍ കുടിയേറ്റക്കാരുടെ ഇഷ്ട രാജ്യമായി മാറിയിരിക്കുന്നു. കുടിയേറ്റക്കാരുടെ എണ്ണം ദീനംപ്രതി ഇവിടെ കൂടി വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബ്രിട്ടനിലെ ജോലിക്കാരുടെ കണക്കെടുത്താല്‍ അടുത്തിടെ ജോലിയില്‍ പ്രവേശിച്ചവരില്‍ നാലില്‍ മൂന്നു പേരും കുടിയേറ്റക്കാരാണെന്നു കണ്ടെത്താന്‍ കഴിയും.
ബ്രിട്ടനിലെ ചെറുപ്പക്കാര്‍ ഇപ്പോള്‍ ജോലിയില്‍ വേണ്ടത്ര താത്പര്യം കാണിക്കാത്തതാണ് ഇതിനു കാരണമായി പറയപ്പെടുന്നത്. ഒരു ലക്ഷത്തോളം ബ്രിട്ടീഷുകാര്‍ ജോലിചെയ്യുന്നുണ്ടെങ്കില്‍ വിദേശ ജീവനക്കാരുടെ എണ്ണം മൂന്നു ലക്ഷമാണെന്നാണ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ ഓഫീസ് നല്‍കുന്ന വിശദീകരണം.
സര്‍ക്കാരിപ്പോള്‍ ബ്രിട്ടീഷ് യുവതിയുവാക്കള്‍ക്കായി ജോലിക്കുള്ള അവസരം ഒരുക്കുകയാണ്. ഇത് പരമാവധി പ്രയോജനപ്പെടുത്താന്‍ ബ്രിട്ടീഷ് ജനത ശ്രമിക്കണമെന്ന് വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍ സെക്രട്ടറി ലെയ്ന്‍ ഡണ്‍ക്യാന്‍ സ്മിത്ത് ആവശ്യപ്പെട്ടിരിക്കുകയാണിപ്പോള്‍.
ബ്രിട്ടനിലെ കുടിയേറ്റ ജോലിക്കാരുടെ എണ്ണം 41 ലക്ഷത്തിലെത്തിയതായാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് നല്‍കുന്ന വിശദീകരണം. ഇപ്പോഴും തൊഴിലവസരങ്ങള്‍ ഉണ്ടാകുന്നതിനൊപ്പം തന്നെ കുടിയേറ്റക്കാരുടെ എണ്ണവും കൂടിവരുകയാണെന്നാണ് കണക്കാക്കുന്നത്. കുടിയേറ്റക്കാരുടെ എണ്ണം കൂടിയതോടെ ഒരു ലക്ഷത്തോളം ബ്രിട്ടീഷ് പൗരന്മാര്‍ തങ്ങളുടെ ആനുകൂല്യങ്ങളും വാങ്ങി ജോലി ഉപേക്ഷിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
അടുത്തിടെ നടന്ന കലാപം വളരെ ഉപകാരമായാണ് ഡണ്‍ക്യാന്‍ സ്മിത്ത് കാണുന്നത്. കാരണം കുടിയേറ്റം നിയന്ത്രിക്കാനും തൊഴിലിടങ്ങളില്‍ ശക്തമായ നിയമം കൊണ്ടുവരാനും ഇതുകൊണ്ട് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
 
Other News in this category

 
 




 
Close Window