Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
എംഎല്‍എയാവാന്‍ ആഗ്രഹിച്ച് എംപി സ്ഥാനം രാജിവച്ചു: എംഎല്‍എ ആയില്ല: വീണ്ടും മത്സരിച്ച് രാജ്യസഭാ എംപിയായി ജോസ് കെ. മാണി
Reporter
ഒരിടവേളയ്ക്കു ശേഷം കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ മാണി വീണ്ടും രാജ്യസഭയിലേക്ക് . യുഡിഎഫിന്റെ ഭാഗമായി രാജ്യസഭയിലെത്തിയ സീറ്റ് ജോസ് കെ മാണി രാജിവെച്ചതോടെയാണ് രാജ്യസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫ് സ്ഥാനാര്‍ഥി ശൂരനാട് രാജശേഖരനെ 40നെതിരെ 96 വോട്ടുകള്‍ക്കാണ് ജോസ് കെ മാണി പരാജയപ്പെടുത്തിയത്. 136 എം.എല്‍.എമാര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ എല്‍.ഡി.എഫിന്റെ ഒരു വോട്ട് അസാധുവായത് ശ്രദ്ധേയമായി.

എല്‍.ഡി.എഫില്‍ 99 നിയമസഭാംഗങ്ങള്‍ ഉണ്ടെങ്കിലും ടി. പി. രാമകൃഷ്ണന്‍, പി. മമ്മിക്കുട്ടി എന്നിവര്‍ കോവിഡ് ബാധിതരായതിനാല്‍ 97 പേര്‍ മാത്രമാണ് രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത്. എന്നാല്‍, ഒരു വോട്ട് അസാധുവായി. യു.ഡി.എഫിന് 41 എം.എല്‍.എമാരുടെ പിന്തുണയുണ്ടെങ്കിലും പി.ടി. തോമസ് അസുഖബാധിതനായതിനാല്‍ വോട്ട് ചെയ്യാന്‍ എത്തിയില്ല. കോവിഡ് ബാധിതനായിരുന്ന മാണി സി. കാപ്പന്‍ പി.പി.ഇ കിറ്റ് ധരിച്ചെത്തി വോട്ടു ചെയ്തു.

2014 ല്‍ കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച ജോസ് കെ മാണി 11 മാസം ബാക്കിനില്‍ക്കെയാണ് അംഗത്വം രാജി വെച്ച് അന്ന് രാജ്യസഭയിലേക്ക് പോയത്. യുഡിഎഫില്‍ നിന്നും മത്സരിച്ചാണ് ജോസ് കെ മാണി 2018 ജൂണില്‍ രാജ്യസഭയില്‍ എത്തിയത്. 2020 ഒക്ടോബറില്‍ ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണിയില്‍ എത്തിയതോടെ ജോസ് കെ മാണി രാജി വെക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മൂന്നു മാസം വൈകി, 2021 ജനുവരി ഒമ്പതിനാണ് ജോസ് കെ മാണി രാജ്യസഭ എംപി സ്ഥാനം രാജിവെച്ചത്.

കേരള കോണ്‍?ഗ്രസ് (എം) യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫില്‍ എത്തിയതോടെ ജനുവരി 11നാണ് ജോസ് കെ. മാണി രാജ്യസഭാ എം.പി സ്ഥാനം രാജിവച്ചത്. എന്നാല്‍ പത്തു മാസത്തിനിപ്പുറം രാജ്യസഭയിലേക്ക് എല്‍ ഡി എഫ് പ്രതിനിധിയായി ജോസ് കെ മാണി തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫിലേക്ക് വന്ന പുതിയ കക്ഷിയുടെ കൈവശമുണ്ടായിരുന്ന രാജ്യസഭാ സീറ്റ് എന്ന നിലയ്ക്കാണ് ഇത്തവണ ജോസ് കെ മാണിയെ ഇടതുമുന്നണി സ്ഥാനാര്‍ഥിയാക്കിയത്.
 
Other News in this category

 
 




 
Close Window