Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
മന്ത്രി റിയാസിന്റെ വിവാഹം ചൂണ്ടിക്കാട്ടി മുസ്ലിം ലീഗ് ആക്ഷേപിച്ചു: സംഘടനയ്ക്കു വേണ്ടി സാദിഖലി തങ്ങള്‍ ഖേദം പ്രകടിപ്പിച്ചു
Reporter
മുസ്ലിം ലീഗ് നേതാവിന്റെ വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് സാദിഖലി ശിഹാബ് തങ്ങള്‍. വ്യക്തിപരമായ വിമര്‍ശനങ്ങള്‍ ആരുടെ ഭാഗത്തു നിന്നായാലും തിരുത്തപ്പെടണമെന്നും അതിനെ ന്യായീകരിക്കുന്നില്ലെന്നും സാദിഖലി തങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

കോഴിക്കോട് കടപ്പുറത്ത് നടന്ന വഖഫ് സമ്മേളനത്തിനിടെയാണ് അബ്ദുറഹ്മാന്‍ കല്ലായി മന്ത്രി മുഹമ്മദ് റിയാസിനെതിരെ വിവാദ പരാമര്‍ശം നടത്തിയത്. ആരോപണമുന്നയിച്ചവരെ വിളിച്ച് തിരുത്താന്‍ പറയുകയും ആരോപണ വിധേയരെ വിളിച്ച് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും സാദിഖലി വ്യക്തമാക്കി. നേരത്തെ, അബ്ദുറഹ്മാന്‍ കല്ലായിയും പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ആരും രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കതീതരല്ല, പക്ഷെ വ്യക്തിപരമായ വിമര്‍ശനങ്ങള്‍ ആരുടെ ഭാഗത്തു നിന്നായാലും തിരുത്തേണ്ടതുമാണ്.

ഇന്നലെ കോഴിക്കോട് നടന്ന വഖഫ് സംരക്ഷണ റാലിയില്‍ പ്രസംഗിച്ചവരില്‍ നിന്നും ചില വ്യക്തിപരമായ പരാമര്‍ശങ്ങള്‍ വന്നത് ന്യായീകരിക്കുന്നില്ല.

അത്തരം പരാമര്‍ശത്തില്‍ ഖേദമുണ്ട്. തിരുത്തേണ്ടതുമുണ്ട്.

ആരോപണമുന്നയിച്ച വരെ വിളിച്ച് തിരുത്താന്‍ പറയുകയും ആരോപണ വിധേയരെ വിളിച്ച് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

നന്മകള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക !

സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ പാണക്കാട്
 
Other News in this category

 
 




 
Close Window