Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
കോവിഡ് ബാധിതനായ വി.എസ് അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതി തൃപ്തികരം: ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു
Reporter
കോവിഡ് ബാധിതനായ മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ (VS Achuthanandan) ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നു. നിലവില്‍ ആശുപത്രിയില്‍ തന്നെയാണ് വിഎസ് കഴിയുന്നത്.

പിതാവിന്റെ സുഖവിവരങ്ങള്‍ ആരാഞ്ഞുകൊണ്ട് നിരവധി പേര്‍ വിളിക്കുന്നുണ്ട്. എല്ലാവരുടെയും സ്‌നേഹത്തിന് നന്ദി രേഖപ്പെടുത്തുന്നുവെന്ന് വിഎസ്സിന്റെ മകന്‍ വിഎ അരുണ്‍കുമാര്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

അതേസമയം, വിഎസ്സിന് പിന്നാലെ ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു.


ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

അച്ഛന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നു. എങ്കിലും ആശുപത്രിയില്‍ തന്നെ തുടരുകയാണ്. ഇന്നലെ വൈകിട്ടോടെ അമ്മയും കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. സുഖവിവരങ്ങള്‍ ആരാഞ്ഞുകൊണ്ട് വിളിക്കുന്ന നിരവധി പേരുണ്ട്. എല്ലാവരുടേയും സ്‌നേഹത്തിന് നന്ദി രേഖപ്പെടുത്തുന്നു.
കഴിഞ്ഞ ദിവസമാണ് വിഎസ്സിന് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം.

വിഎസിന്റെ രോഗ ബാധയെ കുറിച്ച് മകന്‍ വി എ അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ-

''മഹാമാരിയുടെ പിടിയില്‍ പെടാതെ, ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം കര്‍ശനമായി പാലിച്ച് വീട്ടില്‍ കഴിച്ചുകൂട്ടിയ അച്ഛനും കോവിഡ് പോസിറ്റീവായിരിക്കുന്നു. സന്ദര്‍ശകരെപ്പോലും അനുവദിക്കാതെ, ഒരര്‍ത്ഥത്തില്‍ ക്വാറന്റൈനിലായിരുന്നു, അച്ഛന്‍. നിഭാഗ്യവശാല്‍ അച്ഛനെ പരിചരിച്ച നഴ്‌സിന് കോവിഡ് പോസിറ്റീവായി. ഇന്നലെ പരിശോധിച്ചപ്പോള്‍ അച്ഛനും കോവിഡ് പോസിറ്റീവ്. ആരോഗ്യവിദഗ്ധരുടെ നിര്‍ദ്ദേശം പാലിച്ച് അച്ഛനിപ്പോള്‍ ആശുപത്രിയിലാണ്. സുഖവിവരമന്വേഷിച്ച് നിരവധി പേര്‍ വിളിക്കുന്നുണ്ട്. സ്‌നേഹാന്വേഷണങ്ങള്‍ക്ക് നന്ദി.''
 
Other News in this category

 
 




 
Close Window