Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
മന്ത്രിമാരുടെ അഴിമതി കണ്ടെത്തുന്ന ലോകായുക്തയില്‍ കേരള സര്‍ക്കാര്‍ ഭേദഗതി വരുത്തുന്നു: എതിര്‍പ്പുണ്ടായിട്ടും പ്രതികരണമില്ല
Reporter
സിപിഐ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയെ ഭയമാണെന്ന് രമേശ് ചെന്നിത്തല. ലോകായുക്ത വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ഓര്‍ഡിനന്‍സ് നിയമസഭയോടുള്ള അവഹേളനമാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയേയും ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും രക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

ലോകായുക്തയുടെ അധികാരം കുറയ്ക്കുന്നതിന് പൊതുസമൂഹം എതിരാണ്, പ്രതിപക്ഷ നേതാവിന് പോലും മന്ത്രിസഭ തീരുമാനങ്ങള്‍ നല്‍കിയില്ലെന്നും അതീവ രഹസ്യമായാണ് നീക്കങ്ങള്‍ ഉണ്ടായതെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോള്‍ മന്ത്രിമാരില്ല മുഖ്യമന്ത്രി മാത്രമേയുള്ളൂ എന്നും ചെന്നിത്തല പരിഹസിച്ചു.

ചികിത്സ കഴിഞ്ഞും മുഖ്യമന്ത്രി യുഎഇയില്‍ നില്‍ക്കുന്നത് ശരിയല്ലെന്നും ഒമ്പത് ദിവസത്തെ യുഎഇ പരിപാടി പിണറായി വിജയന്‍ വെട്ടിച്ചുരുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
 
Other News in this category

 
 




 
Close Window