Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ഉത്തര്‍പ്രദേശില്‍ നിന്ന് ബിജെപിയെ മാറ്റാന്‍ കഴിഞ്ഞാല്‍ ഇന്ത്യയില്‍ നിന്ന് ബിജെപിയെ നീക്കാമെന്ന് മമത ബാനര്‍ജി
Reporter
'യുപിയില്‍നിന്നു നീക്കാനായാല്‍, ബിജെപിയെ ഇന്ത്യയില്‍നിന്നുതന്നെ നീക്കാ'മെന്നു മമത ബാനര്‍ജി. അതേസമയം, യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്പി മികച്ച മുന്നേറ്റം നടത്തുമെന്നു ദേശീയ അധ്യക്ഷന്‍ അഖിലേഷ് യാദവ്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിക്കൊപ്പം ലക്‌നൗവില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മമതയുടെ യുപി പ്രവേശത്തോടെ ബിജെപി കൂടുതല്‍ കുഴപ്പത്തിലായിരിക്കുകയാണെന്നും അഖിലേഷ് അഭിപ്രായപ്പെട്ടു.
ഫെബ്രുവരി 15നു വാരാണസി സന്ദര്‍ശിക്കുമെന്നു മമത പ്രഖ്യാപിച്ചു. യുപിയില്‍ മത്സരത്തിനില്ലെന്നും എന്നാല്‍ 'സഹോദരന്‍' അഖിലേഷിനെ പിന്തുണയ്ക്കുമെന്നും മമത വ്യക്തമാക്കി. എസ്പിക്ക് വോട്ടു ചെയ്യാന്‍ വോട്ടര്‍മാരോട് ആവശ്യപ്പെടാനാണു താന്‍ യുപിയിലെത്തിയതെന്നും മമത പറഞ്ഞു.
 
Other News in this category

 
 




 
Close Window