Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 06th Dec 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഇന്‍വെസ്റ്റേഴ്‌സ് വിസ എടുക്കുന്നവര്‍ക്ക് ബോണസായി കിട്ടുന്ന സിറ്റിസന്‍ഷിപ്പ് യുകെ നിര്‍ത്തലാക്കുന്നു
Reporter
ടിയര്‍ - 1 ഇന്‍വെസ്റ്റേഴ്‌സ് വിസകളുമായി ബന്ധപ്പെട്ട് യുകെ സര്‍ക്കാര്‍ അടുത്തയാഴ്ച നിര്‍ണായക പ്രഖ്യാപനം നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചു. വിദേശ നിക്ഷേപകര്‍ക്കുള്ള ഗോള്‍ഡന്‍ വിസ ഉപേക്ഷിക്കാനാണ് തീരുമാനം. കുറഞ്ഞത് 2 മില്യണ്‍ പൗണ്ടിന്റെ നിക്ഷേപം നടത്തുന്നവര്‍ക്ക് സിറ്റിസണ്‍ഷിപ്പ് വാഗ്ദാനം ചെയ്യുന്ന പദ്ധതിയില്‍ മാറ്റം വരും. യുകെയില്‍ നിക്ഷേപം നടത്താന്‍ യൂറോപ്യന്‍ യൂണിയന് പുറത്തുള്ള സമ്പന്നരെ പ്രോത്സാഹിപ്പിക്കുന്നതിനായി 2008ലാണ് ഈ പദ്ധതി അവതരിപ്പിച്ചത്.
ഗോള്‍ഡന്‍ വിസ എന്നും വിളിക്കാറുള്ള ടിയര്‍ - 1 നിക്ഷേപക വിസ, 2 മില്യണ്‍ പൗണ്ടോ അതില്‍ കൂടുതലോ നിക്ഷേപം നടത്തുന്നവര്‍ക്ക് യുകെയില്‍ താമസാവകാശം വാഗ്ദാനം ചെയ്യുന്നതാണ്. അവരോടൊപ്പം കുടുംബങ്ങള്‍ക്കും റെസിഡന്‍സി അവകാശങ്ങള്‍ ബാധകമാണ്. മാത്രമല്ല, ഈ വിസയുള്ളവര്‍ക്ക് യുകെയില്‍ സ്ഥിരതാമസത്തിന് അപേക്ഷിക്കാം. എത്രത്തോളമാണ് നിക്ഷേപം എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നടപടിക്രമങ്ങളുടെ വേഗത നിര്‍ണയിക്കുക.

2 മില്യണ്‍ പൗണ്ട് നിക്ഷേപം നടത്തുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ അപേക്ഷയ്ക്ക് അനുമതി ലഭിക്കും. 5 മില്യണ്‍ പൗണ്ട് നിക്ഷേപം നടത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷവും 10 മില്യണ്‍ പൗണ്ട് നിക്ഷേപം നടത്തുന്നവര്‍ക്ക് 2 വര്‍ഷവുമാണ് ഇതിനുള്ള കാലാവധി.

അഴിമതി നടത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഈ പദ്ധതിയില്‍ വേണ്ട പരിഷ്‌കരണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്ന വാര്‍ത്തകള്‍ തള്ളിക്കളയുന്നില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

2008 ല്‍ ഈ പദ്ധതി ആരംഭിച്ചതു മുതല്‍ റഷ്യന്‍ പൗരന്മാര്‍ക്ക് ആഭ്യന്തര മന്ത്രാലയം 14,516 നിക്ഷേപക വിസകള്‍ അനുവദിച്ചിട്ടുണ്ട്. അപേക്ഷകര്‍ അവരുടെ സ്വത്ത് എങ്ങനെ, എപ്പോള്‍ സമ്പാദിച്ചു എന്നതിനെക്കുറിച്ചുള്ള പരിശോധനകള്‍ ഉള്‍പ്പെടെയുള്ള നിരവധി മാറ്റങ്ങള്‍ അതിനുശേഷം ഈ പദ്ധതിയില്‍ വരുത്തിയിട്ടുണ്ട്.

അപേക്ഷകര്‍ക്കായുള്ള അക്കൗണ്ടുകള്‍ ആരംഭിക്കുന്നതിനു മുമ്പ് ബാങ്കുകളും ചില പരിശോധനകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. വിവിധ കമ്പനികളുടെ ശൃംഖലയിലൂടെയാണ് ഫണ്ടുകള്‍ നിക്ഷേപിക്കുന്നതെങ്കില്‍ കൂടുതല്‍ പേപ്പര്‍ വര്‍ക്കുകള്‍ ആവശ്യമായി വരും.

2020 ല്‍ യുകെയിലെ റഷ്യന്‍ സ്വാധീനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടിന്റെ ഭാഗമായി ടയര്‍ 1 വിസകള്‍ അംഗീകരിക്കുന്നതില്‍ കൂടുതല്‍ ശക്തമായ സമീപനം സ്വീകരിക്കണമെന്ന് പാര്‍ലമെന്റിന്റെ രഹസ്യാന്വേഷണ സുരക്ഷാ സമിതി ആവശ്യപ്പെട്ടിരുന്നു.
 
Other News in this category

 
 




 
Close Window