Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
കേരളത്തില്‍ ആര്‍ക്കും ആരെയും കൊല്ലാന്‍ ധൈര്യം വരുന്നത് എന്തുകൊണ്ട്? പട്ടാപ്പകല്‍ ഒരാളെ ഓഫിസില്‍ കയറി വെട്ടിക്കൊന്നു
Reporter
തിരുവനന്തപുരം തമ്പാനൂരില്‍ ഹോട്ടലിലെ റിസപ്ഷനിസ്റ്റിന്റെ കൊലപാതകത്തില്‍ പ്രതി പിടിയില്‍. നെടുമങ്ങാട് കല്ലിയോട് സ്വദേശി അജീഷിനെയാണ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പിടികൂടിയത്. ഒരാഴ്ച മുന്‍പുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊല നടത്താന്‍ കാരണമെന്നാണ് വിവരം.

Also Read- Drugs| വണ്ടിയില്‍ MDMA ഒളിപ്പിച്ചുവെച്ച് ഭര്‍ത്താവിനെ കുടുക്കാന്‍ ശ്രമിച്ച പഞ്ചായത്തംഗവും കൂട്ടാളികളും പിടിയില്‍; തിരക്കഥയൊരുക്കിയത് കാമുകനൊപ്പം ജീവിക്കാന്‍

ഓവര്‍ ബ്രിഡ്ജിലെ സിറ്റി ടവര്‍ ഹോട്ടലില്‍ ഒരാഴ്ച മുന്‍പ് മുറിയെടുക്കാന്‍ എത്തിയപ്പോള്‍ റിസപ്ഷനിസ്റ്റായ അയ്യപ്പനുമായി ഇയാള്‍ തര്‍ക്കമുണ്ടാക്കിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. കൊലപാതകത്തിന് ശേഷം ആയുധവുമായി നെടുമങ്ങാട് എത്തിയ ഇയാളെ പാലത്തില്‍ ഇരിക്കുമ്പോഴാണ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ളയാളാണ് അജീഷ്. കൊലയ്ക്ക് ഉപയോഗിച്ച ആയുധവും ലഭിച്ചു. നേരത്തെയും പല കേസുകളില്‍ പ്രതിയായ അജീഷിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

Also Read- രണ്ടുവയസ്സുകാരിക്ക് പരിക്കേറ്റ സംഭവത്തില്‍ ആരോപണവിധേയനായ ആന്റണി ടിജിനെ കൊച്ചിയിലെത്തിച്ചു

തിരുവനന്തപുരം നഗരത്തെ ഞെട്ടിച്ച് പട്ടാപ്പകലാണ് അരുംകൊല നടന്നത്. ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷിനിസ്റ്റായ തമിഴ്‌നാട് സ്വദേശി അയ്യപ്പനെയാണ് രാവിലെ എട്ടരയോടെ ബൈക്കിലെത്തിയ ആള്‍ വെട്ടി കൊലപ്പെടുത്തിയത്. രാവിലെ അയ്യപ്പനും ഒരും റൂം ബോയും മാത്രമാണ് ഹോട്ടലിലുണ്ടായത്. മാലിന്യം കളയാനായി റൂം ബോയ് അകത്തേക്ക് പോയ സമയത്തായിരുന്നു സംഭവം നടന്നത്.
 
Other News in this category

 
 




 
Close Window