Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
പുടിന്‍ ആവശ്യപ്പെട്ടതു പോലെ ചര്‍ച്ചയ്ക്ക് തയാറായി യുക്രെയിന്‍: ബലൂറസില്‍ വച്ച് ചര്‍ച്ച നടത്താമെന്ന് യുക്രെയിന്‍ പ്രസിഡന്റ്
Reporter
റഷ്യ-യുക്രെയ്ന്‍ യുദ്ധസംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനുമായി ചര്‍ച്ചകള്‍ക്ക് തയാറെന്ന് വ്യക്തമാക്കി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി. റഷ്യ നിര്‍ദേശിച്ച ബെലാറൂസ് വേദിയാക്കാമെന്ന് സെലെന്‍സ്‌കി പറഞ്ഞു.

ആക്രമണം നിര്‍ത്തിവച്ചാല്‍ ചര്‍ച്ചയ്ക്കു തയാറാണെന്നും എന്നാല്‍ ബെലാറൂസ് വഴി യുക്രെയ്ന്‍ ആക്രമണം നേരിടുമ്പോള്‍ ചര്‍ച്ച സാധ്യമാകില്ലെന്നാണ് യുക്രെയ്ന്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ പിന്നീട് റഷ്യന്‍ നിര്‍ദേശത്തിന് വഴങ്ങുകയായിരുന്നു.

അതേസമയം, ആണവ ഭീഷണി മുഴക്കിയ പുട്ടിന്‍, ആണവായുധങ്ങള്‍ സജ്ജമാക്കാന്‍ സേനാ തലവന്മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടു പുറത്തുവന്നു. നാറ്റോ സേന യുക്രെയ്നെ സഹായിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയ പുട്ടിന്‍, സേനാംഗങ്ങളോട് മനോവീര്യം കളയാതെ പൊരുതണമെന്ന് ആഹ്വാനം ചെയ്തു.
 
Other News in this category

 
 




 
Close Window