Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
കാര്‍ പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം: മഞ്ചേരി മുനിസിപ്പാലിറ്റി മെംബറെ കാറില്‍ നിന്നിറക്കി വെട്ടിക്കൊന്നു
Reporter
വാഹന പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ വെട്ടേറ്റ മഞ്ചേരി നഗരസഭാഗം മരിച്ചു. തലാപ്പില്‍ അബ്ദുള്‍ ജലീലാണ് മരിച്ചത്. വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയിലാണ് പയ്യനാട് വച്ച് അബ്ദുള്‍ ജലീലിന് വെട്ടറ്റത്. ഗുരുതരമായി പരിക്കേറ്റ അബദുള്‍ ജലീല്‍ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയിലാണ് ബൈക്ക് യാത്രികരായ രണ്ടംഗ സംഘം അബ്ദുള്‍ ജലീലിനെ ആക്രമിച്ചത്.


ഇന്നലെ രാത്രി 10.30ഓടെ പയ്യനാട് താമരശ്ശേരിയില്‍ വച്ചാണ് സംഭവം. കാറില്‍ മൂന്നു സുഹ്യത്തുക്കളുടെ കൂടെ സഞ്ചരിക്കുകയായിരുന്നു. ബൈക്കിലെത്തിയ സംഘം വെട്ടിയെന്നാണ് പൊലീസ് സംശയിക്കുന്നത്. തലയ്ക്കും നെറ്റിക്കും ഗുരുതരമായി പരിക്കേറ്റ നിലയില്‍ അബോധാവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കാറില്‍ കൗണ്‍സിലറെ കൂടാതെ മൂന്ന് പേര്‍ ഉണ്ടായിരുന്നു. ഇവര്‍ സഞ്ചരിച്ച കാറിന്റെ പുറക് വശത്തെ ചില്ല് തകര്‍ത്തിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
 
Other News in this category

 
 




 
Close Window