Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
കേരളത്തിലെ പ്രവര്‍ത്തകര്‍ പിണറായിയെ പുകഴ്ത്തുമ്പോള്‍ സിപിഎം ജനറല്‍ സെക്രട്ടറി പുകഴ്ത്തിയത് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെ
Reporter
ബിജെപി ഇതര മുഖ്യമന്ത്രിമാരില്‍ ഏറ്റവും സ്വീകാര്യനായ നേതാവ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി . പാര്‍ട്ടി തമിഴ്‌നാട് 23-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി. ദി ഹിന്ദുവാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഫെഡറലിസം, സാമൂഹിക നീതി, ഇന്ത്യയിലെ ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സ്റ്റാലിന്റെ നേതൃത്വത്തില്‍ ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കണമെന്നും യെച്ചൂരി അഭ്യര്‍ത്ഥിച്ചു.

അടല്‍ ബിഹാരി വാജ്‌പേയിക്കു ശേഷം മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായി പത്ത് വര്‍ഷം തുടര്‍ന്നതു പോലെ അടുത്ത പാര്‍ലമെന്ററി തിരഞ്ഞെടുപ്പിനു ശേഷം നരേന്ദ്ര മോദിക്ക് ബദലായി പുതിയ നേതാവ് ഉയര്‍ന്നു വരുമെന്നും യെച്ചൂരി പറഞ്ഞു.
 
Other News in this category

 
 




 
Close Window