|
മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഇളയ സഹോദരനും പാകിസ്ഥാന്‍ മുസ്ലിം ലീഗ് - നവാസ് (പിഎംഎല്‍-എന്‍) അധ്യക്ഷനുമാണ് ഏഴുപതുകാരനായ ഷഹബാസ് ഷരീഫ്. പാകിസ്ഥാന്റെ 23ാം പ്രധാനമന്ത്രിയാണ് അദ്ദേഹം. സത്യപ്രതിജ്ഞ വൈകിട്ട് നടക്കും. പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനു മുന്‍പേ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും പാക്കിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി അംഗങ്ങളും രാജിവച്ചിരുന്നു. പുതിയ പ്രധാനമന്ത്രിക്കായുള്ള തെരഞ്ഞെടുപ്പും പിടിഐ അംഗങ്ങള്‍ ബഹിഷ്‌കരിച്ചു. കള്ളന്മാര്‍ക്കൊപ്പം സഭയിലിരിക്കാനില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഇമ്രാന്‍ ഖാന്‍ രാജിവെച്ചത്.
ദേശീയ അസംബ്ലിയില്‍നിന്നു രാജി വയ്ക്കുകയാണെന്ന് ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്തു. ഇമ്രാനെ പുറത്താക്കാനുള്ള അവിശ്വാസ പ്രമ*!*!*!േയ വോട്ടെടുപ്പും ഭരണകക്ഷിയായിരുന്ന പിടിഐയുടെ അംഗങ്ങള്‍ ബഹിഷ്‌കരിച്ചിരുന്നു. പാകിസ്ഥാന്റെ ചരിത്രത്തില്‍ അവിശ്വാസ വോട്ടെടുപ്പിലൂടെ പുറത്തായ ആദ്യ പ്രധാനമന്ത്രിയാണ് ഇമ്രാന്‍ ഖാന്‍. 2018 ഓഗസ്റ്റ് 18നാണ് ഇമ്രാന്‍ ഖാന്‍ അധികാരമേറ്റത്. മൂന്നു വര്‍ഷവും ഏഴു മാസവും മുന്‍ ക്രിക്കറ്റ് താരമായിരുന്ന ഇമ്രാന്‍ ഖാന്‍ അധികാരത്തിലിരുന്നത്. പാകിസ്ഥാനില്‍ ഒരു പ്രധാനമന്ത്രിയും കാലാവധി തികച്ചിട്ടില്ലെന്ന ചരിത്രം ഇമ്രാനിലൂടെയും ആവര്‍ത്തിക്കുകയായിരുന്നു. |