|
കല്‍ക്കട്ട ഹൈക്കോടതിയില്‍ കേസ് വാദിക്കാനെത്തിയ മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിനെതിരെ മുദ്രാവാക്യം വിളികളുമായി കോണ്‍ഗ്രസ് അനുകൂല സംഘടനയില്‍പ്പെട്ട അഭിഭാഷകര്‍. കോടതിക്ക് പുറത്തേക്ക് പോകുന്നതിനിടെയാണ് ചിദംബരത്തിനുനേരെ മുദ്രാവാക്യം വിളികളുമായി അഭിഭാഷകര്‍ രംഗത്ത് വന്നത്. മമതയുടെ ദല്ലാളെന്ന് വിളിച്ചായിരുന്നു അഭിഭാഷകരുടെ പ്രതിഷേധം.
കെവന്റര്‍ എന്ന കമ്പനിക്ക് വേണ്ടിയാണ് ചിദംബരം കോടതിയില്‍ ഹാജരായത്. ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി ഈ കമ്പനിക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. അത്തരമൊരു കമ്പനിക്ക് വേണ്ടിയെങ്ങനെയാണ് ചിദംബരത്തിന് ഹാജരാകാന്‍ കഴിയുകയെന്നും അഭിഭാഷകര്‍ ചോദിക്കുന്നു. അഭിഭാഷകന്‍ എന്ന നിലയിലല്ല മറിച്ച് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന നിലയിലാണ് പ്രതിഷേധിച്ചതെന്ന് അഭിഭാഷകനായ കൗസ്തവ് ബാഗി പ്രതികരിച്ചു. |