Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
അറസ്റ്റിനു ശേഷവും പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ എന്നു മാധ്യമങ്ങള്‍: കോടതിയുടെ വിലക്കുണ്ട്; മിണ്ടാന്‍ മേലെന്ന് പിസി
Reporter
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ മതവിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് കൊച്ചിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതി നിര്‍ദേശപ്രകാരം ഹാജരായ പി.സി. ജോര്‍ജിനെ പാലാരിവട്ടം പൊലീസ് ആണ് കസ്റ്റഡിയില്‍ എടുത്തത്.

ഡിസിപിയുടെ വാഹനത്തില്‍ പാലാരിവട്ടം സ്റ്റേഷനില്‍നിന്നു കൊണ്ടുപോയ പി.സി. ജോര്‍ജിനെ എറണാകുളം എ.ആര്‍. ക്യാംപിലെത്തിച്ചിരുന്നു. പി.സി. ജോര്‍ജിനെ വൈദ്യപരിശോധനയ്ക്കായി എ.ആര്‍. ക്യാംപില്‍നിന്ന് എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) ജാമ്യം റദ്ദാക്കിയതിനു പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്. വെണ്ണലയിലെ വിദ്വേഷ പ്രസംഗത്തിലും ജോര്‍ജിനെ ചോദ്യംചെയ്തു.

അതേസമയം, വിദ്വേഷ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കോടതിയുടെ വിലക്ക് ഉള്ളതിനാല്‍ മിണ്ടുന്നില്ലെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. വിലക്ക് മാറിയശേഷം മാധ്യമങ്ങളോടു സംസാരിക്കാമെന്നും പ്രതികരിച്ചു.
 
Other News in this category

 
 




 
Close Window