Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
മോദി പ്രധാനമന്ത്രി ആയ ശേഷം ബിജെപി പ്രതീക്ഷിച്ചതു പോലെ സംഭവിക്കുമോ? കപില്‍ സിബലും കോണ്‍ഗ്രസില്‍ നിന്നു രാജിവച്ചു
Reporter
എല്ലാവരും അവരവരെക്കുറിച്ച് ചിന്തിക്കണമെന്ന് കപില്‍ സിബല്‍. മരിച്ചാലും ബിജെപിയിലേക്ക് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് വിടാനെടുത്ത തീരുമാനത്തെക്കുറിച്ചു ദേശീയമാധ്യമത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ തീരുമാനം പെട്ടെന്ന് എടുത്തതല്ലെന്നും അതു തമാശയായി ചിത്രീകരിക്കപ്പെടാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയപാര്‍ട്ടികള്‍ നിയന്ത്രിതമായ സംഘടനകളാണ്. ആളുകള്‍ വരും പോകും - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'അഖിലേഷ് യാദവിനോടു ഞാന്‍ ചോദിക്കുകയായിരുന്നു. അദ്ദേഹം അപ്പോള്‍ സമ്മതിച്ചു. പാര്‍ട്ടിയില്‍ ചേരാന്‍ താല്‍പര്യമില്ലെന്നു പറഞ്ഞു. അപ്പോള്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായാല്‍ പിന്തുണയ്ക്കാമെന്ന് അറിയിക്കുകയായിരുന്നു. പാര്‍ലമെന്റില്‍ സ്വതന്ത്ര ശബ്ദങ്ങള്‍ ഇല്ല. പല സമയങ്ങളിലും പാര്‍ട്ടിയുടെ ചട്ടക്കൂടില്‍നിന്നല്ലാതെ സംസാരിക്കാനാകില്ല.

മരിച്ചാലും ബിജെപിയില്‍ ചേരില്ല, മറ്റൊരു പാര്‍ട്ടിയിലേക്കും പോകില്ല. 2024ലെ പൊതു തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിരെ പോരാടാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ഒരുമിച്ച് ഒരു പ്ലാറ്റ്‌ഫോമില്‍ എത്തിക്കാന്‍ പ്രവര്‍ത്തിക്കും. കോണ്‍ഗ്രസും കൂടെയുണ്ടാകുമെന്നാണ് വിശ്വാസം. - കപില്‍ സിബല്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window