Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ലീഡര്‍ എന്നെഴുതി സതീശന്റെ ഫോട്ടോ: ലീഡര്‍ കെ. കരുണാകരനാണ്; എനിക്ക് മാത്രമായി ബോര്‍ഡ് വേണ്ട - സതീശന് കെണി മനസ്സിലായി
Reporter
ലീഡര്‍ വിളിയിലും ക്യാപ്റ്റന്‍ വിളിയിലും താന്‍ വീഴില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരളത്തിന് ഒരു ലീഡറെയുള്ളു അത് കെ.കരുണാകനാണ്, ഇത്തരം കെണികളിലൊന്നും താന്‍ വീഴില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. തൃക്കാക്കര വിജയത്തിന് ശേഷം തലസ്ഥാനത്ത് എത്തിയ പ്രതിപക്ഷ നേതാവിന് വിമാനത്താവളത്തില്‍ ഗംഭീര സ്വീകരണമാണ് ഡിസിസി ഒരുക്കിയത്.

വി.ഡി സതീശനെ 'ലീഡര്‍' എന്ന് വിശേഷിപ്പിച്ച് തിരുവനന്തപുരത്തും എറണാകുളത്തും പ്രവര്‍ത്തകര്‍ ഫ്‌ലളക്‌സ് ബോര്‍ഡ് വെച്ചതില്‍ ഗ്രൂപ്പ് നേതാക്കള്‍ക്കിടയില്‍ അതൃപ്തിയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് തന്നെ രംഗത്തെത്തിയത്.

'താന്‍ ലീഡറല്ല. കേരളത്തില്‍ ഒരേയൊരു ലീഡറേയുള്ളൂ. അത് കെ.കരുണാകരനാണ്. അതിന് പകരം വെക്കാനുള്ള ആളൊന്നുമല്ല താന്‍.അദ്ദേഹം വളരെ ഉയരത്തില്‍ നില്‍ക്കുന്ന ആളാണ്. മറ്റുള്ളതൊക്കെ പ്രവര്‍ത്തകര്‍ അവരുടെ ആവേശത്തില്‍ ചെയ്യുന്നതാണ്. ക്യാപ്റ്റന്‍വിളിയിലും ലീഡര്‍ വിളി പോലുള്ള കെണിയിലൊന്നും താന്‍ വീഴില്ലെന്നും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
Other News in this category

 
 




 
Close Window