Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
മൂന്നു ദിവസങ്ങളിലായി രാഹുല്‍ ഗാന്ധിയെ കേന്ദ്ര ഏജന്‍സി 30 മണിക്കൂര്‍ ചോദ്യം ചെയ്തു: നാളെയും ഹാജരാകാന്‍ ഉത്തരവ്
Reporter
നാഷനല്‍ ഹെറള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ മൂന്നാം ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. വെള്ളിയാഴ്ച വീണ്ടും ഹാജരാവണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറിയിച്ചു. ബുധനാഴ്ച രാവിലെ 11.35 ഓടെയാണ് രാഹുല്‍ ഡല്‍ഹിയിലെ ഇഡി ആസ്ഥാനത്ത് എത്തിയത്. തിങ്കളാഴ്ച മുതല്‍ കണക്കെടുത്താല്‍ 30 മണിക്കൂറോളമാണ് രാഹുലിനെ ഇഡി ചോദ്യം ചെയ്തത്.

ഇഡിയിലെ അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് 23ന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കനത്ത സുരക്ഷയാണ് ഇഡി ഓഫിസിന് ഏര്‍പ്പെടുത്തിയിട്ടുള്ളത്. രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിനിടെ ഇഡി ഓഫിസിലേക്ക് മാര്‍ച്ച് നടത്താനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു.
 
Other News in this category

 
 




 
Close Window