|
മുഖ്യമന്ത്രി പിണറായി വിജയന്‍ വിമാനത്തില്‍നിന്ന് ഇറങ്ങിയ ശേഷമാണ് പ്രതിഷേധമുണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രിയുടെ അടുത്തേക്ക് എത്താന്‍ പറ്റാത്തതിനാല്‍ പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കി. പ്രതിഷേധക്കാരെക്കുറിച്ച് മുഖ്യമന്ത്രി മുന്‍കൂട്ടി അറിഞ്ഞിരുന്നു. എന്നാല്‍ ഇവരുടെ യാത്ര തടയേണ്ടെന്ന് നിര്‍ദേശിച്ചെന്നും കോടിയേരി പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ട് കണ്ണുരില്‍നിന്നു തിരുവനന്തപുരത്തേക്ക് മുഖ്യമന്ത്രി യാത്ര ചെയ്ത വിമാനത്തിനുള്ളിലാണ് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആര്‍.കെ.നവീന്‍കുമാര്‍, മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സീന്‍ മജീദ് എന്നിവര്‍ 'മുഖ്യമന്ത്രി രാജിവയ്ക്കുക' എന്ന മുദ്രാവാക്യമുയര്‍ത്തിയത്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ ഇവരെ സീറ്റുകള്‍ക്കിടയിലേക്കു തള്ളിയിട്ടതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. |