Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 08th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരേ ആരോപണത്തില്‍ ഉറച്ച് കുഴല്‍നാടന്‍: പറഞ്ഞത് അസംബന്ധമെന്നു തെളിയിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു
Reporter
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരെയുള്ള ആരോപണത്തിലുറച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ . വീണാ വിജയന്റെ കമ്പനിയുടെ മെന്റര്‍ ആണ് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് ഡയറക്ടര്‍ ജെയ്ക് ബാലകുമാര്‍ എന്നത് വെബ്‌സൈറ്റില്‍നിന്ന് നീക്കംചെയ്‌തെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. വെബ്‌സൈറ്റിലെ ഇത് വ്യക്തമാക്കുന്ന ഭാഗം അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. സ്വര്‍ണക്കടത്ത് കേസ് ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ എക്‌സാലോജിക് എന്ന കമ്പനിയുടെ വെബ്‌സൈറ്റ് ലഭ്യമല്ലാതായെന്നും പിന്നീട് മാറ്റങ്ങള്‍ വരുത്തിയതിന് ശേഷമാണ് ഇത് വീണ്ടും ലഭ്യമായിത്തുടങ്ങിയതെന്നും മാത്യു കുഴല്‍ നാടന്‍ ആരോപിച്ചു.


വീണാ വിജയന്‍ നടത്തുന്ന ഐടി കമ്പനി എക്‌സാലോജിക്കിന്റെ ഏറ്റവും പ്രധാനപ്പെട്ട ആളുകളില്‍ ഒന്നായി അവര്‍ തന്നെ അവകാശപ്പെട്ടിരുന്ന വ്യക്തിയാണ് ജെയ്ക് ബാലകുമാര്‍ എന്ന് വെബ്‌സൈറ്റില്‍ പറയുന്നു. ഇയാള്‍ ഒരു മെന്ററുടെ സ്ഥാനത്ത്, വഴികാട്ടിയായി നിന്ന് അദ്ദേഹത്തിന്റെ പരിജ്ഞാനംകൊണ്ട് ഞങ്ങളെ നയിക്കുന്ന വ്യക്തിയാണെന്നും വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 107 തവണ വെബ്‌സൈറ്റ് അപ്‌ഡേഷന്‍ നടത്തിയിട്ടുണ്ട്. വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ 2020 മേയില്‍ വെബ്‌സൈറ്റ് ഡൗണ്‍ ആവുകയും പിന്നീട് ജൂണ്‍ മാസത്തില്‍ ഇത് വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. ഇതിനുശേഷം ജെയ്ക് ബാലകുമാറിനേക്കുറിച്ചുള്ള വിവരങ്ങള്‍ വൈബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായെന്നും കുഴല്‍നാടന്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window