Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 08th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
പോലീസ് തലപ്പത്ത് വന്‍ മാറ്റങ്ങള്‍: വിജിലന്‍സ് എഡിജിപിയായി മനോജ് എബ്രഹാം, ഐജി അശോക് യാദവിനെ സെക്യൂരിറ്റി ഐജി
Reporter
വിജിലന്‍സ് എഡിജിപിയായി മനോജ് എബ്രഹാമിനെ നിയമിച്ചു. കെ പത്മകുമാറിന് എഡിജിപി ഐഡ് ക്വോര്‍ട്ടേഴ്‌സ് ചുമതല നല്‍കി. എഡിജിപി യോഗേഷ് ഗുപ്തയെ ബെവ്‌കോ എംഡിയായി നിയമിച്ചു. എം ആര്‍ അജിത് കുമാറിനെ ആംഡ് പൊലീസ് ബറ്റാലിയന്‍ എഡിജിപിയായി മാറ്റി. ഐജി അശോക് യാദവിനെ സെക്യൂരിറ്റി ഐജിയായി നിയമിച്ചു. ഉത്തരമേഖല ഐജിയായി ടി വിക്രമിന് ചുമതല നല്‍കി. സംസ്ഥാനത്തെ പൊലീസ് സംവിധാനത്തിനെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ഈ അഴിച്ചു പണി. മറ്റ് മാറ്റങ്ങള്‍:
എസ് ശ്യാം സുന്ദര്‍ ക്രൈം ഡിഐജി, കെ കാര്‍ത്തിക് കോട്ടയം ജില്ലാ പൊലീസ് മേധാവി, ശില്‍പ ഡി വനിതാ സെല്‍ എസ്പി, വിയു കുര്യാക്കോസ് ഇടുക്കി ജില്ലാ പൊലീസ് മേധാവി, ആര്‍ കറുപ്പ് സ്വാമി കോഴിക്കോട് റൂറല്‍ പൊലീസ് മേധാവി, ആര്‍ ആനന്ദ് വയനാട് ജില്ലാ പൊലീസ് കമ്മീഷണര്‍, മെറിന്‍ ജോസഫ് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍, വിവേക് കുമാര്‍ എറണാകുളം റൂറല്‍ പൊലീസ് കമ്മീഷണര്‍, എ ശ്രീനിവാസ് എസ്എസ്ബി സെക്യൂരിറ്റി എസ്.പി, ടി നാരായണന്‍ എഎഐജി പിഎച്ച്ക്യൂ എന്നീ സ്ഥാനങ്ങളിലും ചുമതലയേല്‍ക്കും.
 
Other News in this category

 
 




 
Close Window