Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 08th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
മുഖ്യമന്ത്രിയുടെ ഇടനിലക്കാരനെന്ന് സ്വപ്‌ന ആരോപിച്ച ഷാജ് കിരണിനോട് രാവിലെ ഹാജരാകണമെന്ന് കേന്ദ്ര ഏജന്‍സി
Reporter
സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഷാജ് കിരണിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടിസ്. നാളെ രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാനാണ് നിര്‍ദേശം. മുഖ്യമന്ത്രിക്ക് എതിരെ ഉള്‍പ്പെടെ നല്‍കിയ രഹസ്യമൊഴിയില്‍നിന്നു പിന്മാറാന്‍ ഷാജ് തന്നെ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന ആരോപിച്ചിരുന്നു.

സ്വപ്നയ്‌ക്കെതിരായ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ടാണ് ഷാജ് കിരണിനെ ഇഡി വിളിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദൂതനാണ് ഷാജ് കിരണെന്നാണ് സ്വപ്ന ആരോപിക്കുന്നത്. ഷാജുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖയും സ്വപ്ന പുറത്തുവിട്ടിരുന്നു.
 
Other News in this category

 
 




 
Close Window