Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 08th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ക്ലിഫ് ഹൗസിലെ കുളത്തില്‍ കയറാന്‍ ആഗ്രഹിക്കുന്നവര്‍ ബര്‍മുഡയിട്ട് മറ്റു കുളങ്ങള്‍ അന്വേഷിച്ചാല്‍ മതി- ധനമന്ത്രി
Reporter
വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതില്‍ ഒന്നാം സ്ഥാനം കേരളത്തിനാണെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കേരളത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിലും ജനങ്ങളുടെ ഒരു അവകാശവും ഇല്ലാതാക്കില്ല. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വിലക്കയറ്റം കുറവാണ്. ക്ലിഫ് ഹൗസിലെ കുളത്തില്‍ കയറാന്‍ ആഗ്രഹിക്കുന്നവര്‍ ബര്‍മുഡയിട്ട് മറ്റു കുളങ്ങള്‍ അന്വേഷിച്ചാല്‍ മതിയെന്നും അദ്ദേഹം പരിഹസിച്ചു.

ക്ലിഫ് ഹൗസിലെ കുളത്തില്‍ ജനങ്ങള്‍ നീന്തിക്കുളിക്കുന്ന സ്ഥിതിയുണ്ടായാല്‍ അത് നാണക്കേടാണെന്ന് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയ നജീബ് കാന്തപുരം പറഞ്ഞിരുന്നു. ഇതിനെ പരിഹസിച്ചുകൊണ്ടാണ് ബാലഗോപാല്‍ ബര്‍മുഡയിട്ട് മറ്റു കുളങ്ങള്‍ അന്വേഷിച്ചാല്‍ മതിയെന്ന പരാമര്‍ശം നടത്തിയത്.

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങാത്തത് കേന്ദ്ര സഹായമുള്ളതിനാലാണെന്ന കെ. സുരേന്ദ്രന്റെ അഭിപ്രായം അങ്ങേയറ്റം തെറ്റിദ്ധാരണാജനകവും പരിഹാസ്യവുമാണെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ വിമര്‍ശിച്ചിരുന്നു. കേരളത്തില്‍ നിന്ന് പിരിച്ചുകൊണ്ടുപോകുന്ന നികുതിയുടെ അര്‍ഹമായ പങ്കുപോലും തിരിച്ചു നല്‍കാതെ കേന്ദ്രം സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കുന്ന ഈ ഘട്ടത്തിലും ഇങ്ങനെയൊക്കെ പറയാന്‍ കഴിയുന്നതിന് ചില്ലറ ധൈര്യം പോരായെന്നും മന്ത്രി പരിഹസിച്ചു.
 
Other News in this category

 
 




 
Close Window