Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 08th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
പിണറായി വിജയന്‍ വെറും ഭീരുവാണ്: കേരളം ബനാന റിപ്പബ്ലിക്കായി മാറി: ജാമ്യം കിട്ടിയ ശബരീനാഥന്‍: സിപിഎം പ്രതിഷേധിച്ചു
Reporter
കേരളത്തിന്റെ മുഖ്യമന്ത്രി ഒരു ഭീരുവാണെന്നും അദ്ദേഹത്തിന്റെ മുഖത്തേറ്റ തിരിച്ചടിയാണ് കോടതി വിധിയെന്നും ജാമ്യം നേടിയ ശബരിനാഥന്‍ പറഞ്ഞു. മുഖ്യമന്ത്രി ജനാധിപത്യ സമൂഹത്തില്‍ നടക്കുന്ന സ്വാഭാവിക പ്രതിഷേധത്തെ ഭയക്കുന്നു. ചില ആഫ്രിക്കന്‍ രാജ്യങ്ങളെപ്പോലെ കേരളം ബനാന റിപ്പബ്ലിക്കായി മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ.എസ് ശബരീനാഥന്‍. പ്രതിഷേധിച്ചതിന്റെ പേരില്‍ തനിക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുമെതിരെ വധശ്രമത്തിനും ഗൂഢാലോചനയ്ക്കുമൊക്കെയാണ് കേസെടുത്തത്. - ശബരിനാഥന്‍ പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച കേസില്‍ ജാമ്യം ലഭിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ.എസ്.ശബരീനാഥനെതിരെ കോടതിക്കു മുന്നില്‍ സിപിഎം പ്രതിഷേധം. വഞ്ചിയൂര്‍ കോടതി പരിസരത്താണ് പ്രതിഷേധം സംഘടിപ്പിച്ചത്. ശബരീനാഥന് അനുകൂലമായി മുദ്രാവാക്യം വിളിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സംഘടിച്ചതോടെ കോടതി വളപ്പില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.
 
Other News in this category

 
 




 
Close Window