Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 08th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
കമ്മ്യൂണിസ്റ്റുകാരനായ ഞാന്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു; രമയെ അധിക്ഷേപിച്ച പരാമര്‍ശം മണി പിന്‍വലിച്ചു
Reporter
കെകെ രമ എംഎല്‍എയ്‌ക്കെതിരെ നിയമസഭയില്‍ നടത്തിയ അധിക്ഷേപ പരാമര്‍ശം പിന്‍വലിച്ച് എംഎം മണി എംഎല്‍എ. ആരെയും അപമാനിക്കണമന്ന് ഉദ്ദേശിച്ചിട്ടില്ല. കമ്മ്യൂണിസ്റ്റുകാരനായ താന്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. പരാമര്‍ശം പിന്‍വലിക്കുന്നും എംഎം മണി ഇന്ന് നിയമസഭയില്‍ പറഞ്ഞു.

വിവാദ പരാമര്‍ശത്തില്‍ മണിയെ സ്പീക്കര്‍ എംബി രാജേഷ് തള്ളിയിരുന്നു. സമൂഹത്തിലെ മാറ്റം ജനപ്രതിനിധികള്‍ക്ക് വേണ്ടവിധം ഉള്‍ക്കൊള്ളാന്‍ ആയിട്ടില്ലെന്ന് എം ബി രാജേഷ് സഭയില്‍ പറഞ്ഞു. എല്ലാം സാമൂഹ്യ ഓഡിറ്റിങ്ങിന് വിധേയമാകുമെന്ന് ഓര്‍ക്കണമെന്നും സ്വയം തിരുത്തലിന് വിധേയമാകണമെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി. ഇതിനു പിന്നാലെയാണ് മണി പരാമര്‍ശം പിന്‍വലിച്ചത്.

ആഭ്യന്തര വകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രസംഗിക്കവെയാണ് മണി രമയ്‌ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. 'ഒരു മഹതി ഇപ്പോള്‍ പ്രസംഗിച്ചു മുഖ്യമന്ത്രിക്ക് എതിരെ, എല്‍ഡിഎഫ് സര്‍ക്കാരിന് എതിരെ, ഞാന്‍ പറയാം ആ മഹതി വിധവയായി പോയി, അവരുടേതായ വിധി, അതിനു ഞങ്ങളാരും ഉത്തരവാദികളല്ല'- എന്നായിരുന്നു മണിയുടെ പരാമര്‍ശം.
 
Other News in this category

 
 




 
Close Window