Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 08th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
രാകേഷിന്റെ ഭാര്യയുടെ നിയമന വിവാദം: കേരള ഗവര്‍ണര്‍ ആരിഫ് ഖാന്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് എം.വി. ജയരാജന്‍
reporter
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ (Priya Varghese) കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമന നടപടി മരവിപ്പിച്ച ഗവര്‍ണറിന്റെ നടപടിയ്‌ക്കെതിരെ വിമര്‍ശമനവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍.ഒരു ഗവര്‍ണറും ഇത്തരത്തില്‍ ഇടപെട്ട ചരിത്രമില്ലെന്ന് ജയരാജന്‍ പറഞ്ഞു.

ഒരാളുടെ നിയമന പ്രശ്‌നം മാത്രമായി കാണാനാകില്ലെന്നും തെറ്റുണ്ടെങ്കില്‍ യൂണിവേഴ്‌സിറ്റിയോട് നടപടി എടുക്കാന്‍ പറയുകയാണ് വേണ്ടതെന്നും എംവി ജയരാജന്‍ പറഞ്ഞു. രാഷ്ട്രീയക്കാരന്റെ ഭാര്യ ആയത് കൊണ്ട് അര്‍ഹിച്ച നിയമനം നല്‍കില്ലെന്ന് നിലപാടെടുക്കാന്‍ ഗവര്‍ണര്‍ക്ക് എങ്ങനെ ഇടപെടാനാകും? ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുന്നതാണ് ഇപ്പഴത്തെ പ്രശ്‌നമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
 
Other News in this category

 
 




 
Close Window