Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 08th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
മീഡിയാ മാനിയ ഉള്ള ഗവര്‍ണര്‍ക്ക് ഇപ്പോള്‍ മനോരോഗമാണ്: സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍
reporter
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. സര്‍വ്വകലാശാലകളുടെ അന്തകനായി ഗവര്‍ണര്‍ മാറിയെന്ന് ജയരാജന്‍ വിമര്‍ശിച്ചു. മീഡിയാ മാനിയ ഉള്ള ഗവര്‍ണര്‍ക്ക് ഇപ്പോള്‍ മനോരോഗമാണ് എന്ന് പറഞ്ഞാല്‍ ആരെങ്കിലും നിഷേധിക്കുമോ
യെന്നും അദ്ദേഹം ചോദിച്ചു. കേരള ഗവര്‍ണര്‍ക്കെതിരെ കണ്ണൂര്‍ സര്‍വ്വകലാശാലയുടെ സംരക്ഷണ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം വി ജയരാജന്‍.


അദ്ദേഹം നല്ല ബുദ്ധി നഷ്ടപ്പെട്ട് മനോരോഗത്തിനടിമയായി. സ്ഥലം മാറ്റിയാല്‍ മാറിപ്പോകേണ്ട വെറുമൊരു ഉദ്യാഗസ്ഥനാണ് ഗവര്‍ണര്‍. സര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ ഒപ്പിടാന്‍ മാത്രം അനുവാദമുള്ളയാളാണ് ഗവര്‍ണര്‍. കാരണം കാണിക്കല്‍ നൊട്ടീസ് നല്‍കാതെ ഒരാള്‍ക്കതെിരെ നടപടിയെടുക്കുന്നത് നിയമ വിരുദ്ധമാണെന്നും എം വി ജയരാജന്‍ പറഞ്ഞു.

രണ്ട് വര്‍ഷം മുമ്പ് ചരിത്ര കോണ്‍ഗ്രസില്‍ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെങ്കില്‍ അത് ഇപ്പോഴാണോ പറയേണ്ടതെന്ന് ജയരാജന്‍ ചോദിച്ചു. ചരിത്ര കോണ്‍ഗ്രസില്‍
ഗവര്‍ണറുടെ പ്രസംഗമായിരുന്നില്ലേഎല്ലാ ചരിത്രകാരന്‍മാരെയും പ്രകോപിച്ചതെന്നും പ്രതിഷേധത്തിന് ഇടയാക്കിയതെന്നും അദ്ദേഹം ചോദിച്ചു.
 
Other News in this category

 
 




 
Close Window