Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 08th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ചീറ്റകളെ നോക്കുന്നതിനിടെ പ്രധാനമന്ത്രി ഈ രാജ്യത്തെ പ്രശ്‌നങ്ങള്‍ കൂടി പരിഹരിക്കാന്‍ ശമിക്കണമെന്ന് രാഹുല്‍ഗാന്ധി
reporter
രാജ്യത്തേക്ക് ചീറ്റകളെ എത്തിച്ചതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ പ്രശ്നങ്ങളില്‍ പരിഹാരം കാണാതെ ചീറ്റകളെ എത്തിക്കാന്‍ ശ്രമിക്കുന്ന മോദിയുടെ നടപടി അസംബന്ധമാണ്. രാജ്യം തൊഴിഴില്ലായ്മയും വിലക്കയറ്റവും അഭിമുഖീകരിക്കുകയാണ്. ചീറ്റകളുടെ കാര്യം നോക്കുന്നതിനിടെ രാജ്യത്തെ പ്രശ്നങ്ങള്‍ കൂടി പരിഹരിക്കാന്‍ ശ്രമിക്കണം. ഇതിന് വേണ്ടി കൂടി പ്രധാനമന്ത്രി സമയം കണ്ടെത്തണമെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു.


നമീബിയയില്‍ നിന്നുള്ള 8 ചീറ്റകളാണ് കുനോ വന്യജീവി സങ്കേതത്തിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചീറ്റകളെ വന്യജീവി സങ്കേതത്തിലേക്ക് തുറന്നുവിട്ടത്. ഇതില്‍ അഞ്ചെണ്ണം ആണ്‍ ചീറ്റകളും മൂന്നെണ്ണം പെണ്‍ ചീറ്റകളുമാണ്. രാജ്യത്തെ വിവിധ വന്യജീവി സങ്കേതങ്ങളിലേക്കായി 50 ചീറ്റകളെ എത്തിക്കാനുള്ള ഓപ്പറേഷന്‍ ചീറ്റ എന്ന പ്രൊജക്ടിന്റെ ഭാഗമായാണ് ഇപ്പോള്‍ 8 ചീറ്റകളെ കൊണ്ടുവന്നത്.

വംശനാശം നേരിട്ട ചീറ്റപ്പുലികള്‍ ഏഴ് പതിറ്റാണ്ടിന് ശേഷമാണ് തിരിച്ചുവരുന്നത്. നമീബിയന്‍ കാടുകളില്‍ നിന്ന് എട്ടു ചീറ്റകളാണ് കുനോ വനത്തില്‍ വിഹരിക്കുക. ചീറ്റകള്‍ക്ക് ജീവിക്കാന്‍ സാധ്യമായ പരിതസ്ഥിതിയും ഭൂഘടനയുമാണ് കുനോയിലേത്. ഗ്വാളിയോറില്‍ നിന്ന് അഞ്ച് പെണ്‍ ചീറ്റകളെയും മൂന്ന് ആണ്‍ ചീറ്റകളെയും ഹെലികോപ്റ്ററിലാണ് കുനോയില്‍ എത്തിച്ചത്.
 
Other News in this category

 
 




 
Close Window