Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 08th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
കോണ്‍ഗ്രസില്‍ ജാതിയും മതവും നോക്കാതെ രാഷ്ട്രീയജീവിതം നയിച്ച ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു
reporter
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ്(87) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നാലു തവണ മന്ത്രിയായിരുന്നു. ഇ.കെ.നായനാര്‍, എ.കെ.ആന്റണി, ഉമ്മന്‍ ചാണ്ടി മന്ത്രിസഭകളില്‍ തൊഴില്‍, വനം, വൈദ്യുതി, ഗതാഗതം,എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചു.


1977, 1980, 1987, 1991, 1996, 2001, 2006, 2011 എന്നീ വര്‍ഷങ്ങളില്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

1980-81 നായനാര്‍ മന്ത്രിസഭയിലെ തൊഴില്‍, വനം മന്ത്രിയായിരുന്നു. ആന്റണി മന്ത്രിസഭയില്‍ (1995-96)തൊഴില്‍, ടൂറിസം മന്ത്രി. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ (2004-06) വൈദ്യുതി-ഗതാഗത മന്ത്രി 2011-16 കാലത്ത് വൈദ്യുതി മന്ത്രിയുമായിരുന്നു.

നിരവധി ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ 7.30ഓടെയാണ് അന്ത്യം. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കോണ്‍ഗ്രസ് അംഗമായി 1952-ലാണ് അദ്ദേഹം രാഷ്ട്രീയത്തിലെത്തിയത്. 1958 മുതല്‍ കെ.പി.സി.സി. അംഗമാണ്. മലപ്പുറം ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെയും വിവിധ ട്രേഡ് യൂണിയനുകളുടെയും പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

തിരക്കഥാകൃത്തും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ആര്യാടന്‍ ഷൗക്കത്ത് മകനാണ്.
 
Other News in this category

 
 




 
Close Window