ആദ്യം passportindia.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. ഇതില്‍ രജിസ്റ്റര്‍ നൗ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യണം. രജിസ്‌ട്രേഷന് ശേഷം പാസ്‌പോര്‍ട്ട് സേവ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ലോ?ഗ് ഇന്‍ ഐഡി ഉപയോ?ഗിച്ച് ലോ?ഗ് ഇന്‍ ചെയ്യണം.
ശേഷം പുതിയ പാസ്‌പോര്‍ട്ട് / റി-ഇഷ്യു പാസ്‌പോര്‍ട്ട് എന്നിവയ്ക്കായി അപ്ലൈ ബട്ടനില്‍ ക്ലിക്ക് ചെയ്യണം. ആവശ്യപ്പെടുന്ന വിവരങ്ങളെല്ലാം നല്‍കി അപേക്ഷ സമര്‍പ്പിക്കണം. സമര്‍പ്പിച്ച അപേക്ഷ കാണാനുള്ള ഓപ്ഷനുണ്ട്. അത് ക്ലിക്ക് ചെയ്യണം. ശേഷം പേ ആന്റ് ഷെഡ്യൂള്‍ അപ്പോയ്ന്‍മെന്റ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യണം. 1,500 രൂപയാണ് നല്‍കേണ്ടത്.
തുടര്‍ന്ന് നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത നമ്പറില്‍ അപ്പോയിന്‍മെന്റ് വിവിരങ്ങള്‍ വരും. സന്ദേശത്തില്‍ പറഞ്ഞിരിക്കുന്ന തിയതിയില്‍ പാസ്‌പോര്‍ട്ട് ഓഫിസില്‍ പോകണം. രജിസ്‌ട്രേഷന് വേണ്ടി സമര്‍പ്പിച്ച രേഖകളുടെ ഒറിജിനല്‍ കൈവശം ഉണ്ടായിരിക്കണം. |