|
തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ തലസ്ഥാനത്ത് പ്രതിഷേധം ശക്തം. യൂത്ത് കോണ്‍ഗ്രസ് നഗരസഭയ്ക്ക് മുന്നില്‍ നടത്തിയ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. നഗരസഭ കാര്യാലയത്തില്‍ സി.പി.എം-ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയിലെത്തി. വനിതാ കൗണ്‍സിലര്‍മാര്‍ അടക്കമുള്ളവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.
അതേസമയം,
നേരിട്ടോ അല്ലാതെയോ കത്തില്‍ ഒപ്പിട്ടിട്ടില്ല. കത്തിന്റെ ഉറവിടം അന്വേഷിച്ച് കണ്ടെത്തണം, ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്... ഇത്തരം കത്ത് നല്‍കുന്ന രീതി സിപിഎമ്മില്‍ ഇല്ല. വേറെ ആരെങ്കിലും ബോധപൂര്‍വ്വം ശ്രമം നടത്തിയതാണോ എന്നും അന്വേഷിക്കണം. ഓഫീസിലുള്ളവരെ സംശയിക്കുന്നില്ലെന്നും മേയര്‍ പറഞ്ഞു.
കത്ത് ഷെയര്‍ ചെയ്ത സംഭവം പാര്‍ട്ടി അന്വേഷിക്കണം. ഈ വിഷയത്തില്‍ ഒളിച്ചുകളിക്കേണ്ട ആവശ്യം തനിക്കില്ല. വിഷയം അന്വേഷിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്നും മേയര്‍ പറഞ്ഞു.ആദ്യം മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി പരാതി നല്‍കിയ ശേഷമാണ് മേയര്‍ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടത്. അതിന് മുന്‍പ് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ ആര്യ രാജേന്ദ്രന്‍ ജില്ലാ സെക്രട്ടറിയുമായും കൂടിക്കാഴ്ച നടത്തി. |