|
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ കേന്ദസര്‍ക്കാര്‍ ശ്രമം നടത്തുന്നു. എംഎല്‍എമാരെ കുതിരക്കച്ചവടം ചെയ്യുന്നു. കുതിരകച്ചവടം നടക്കാത്ത സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് അട്ടിമറിക്ക് ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
ഭരണഘടനയ്ക്ക് നേരെ കടന്നുകയറുന്നു. ഗവര്‍ണര്‍ അധികാരത്തില്‍ കൈകടത്തുന്നു. നിയമസഭയുടെ അധികാരത്തില്‍ ഇടപെടല്‍ സാമ്പത്തികമായും ഞെരുക്കന്‍ ശ്രമം നടത്തുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.രാഷ്ട്ര സംഘല്‍പ്പത്തെ ബിജെപി തച്ചുടയ്ക്കുന്നു. ബദലുകള്‍ ചിലരെ അസ്വസ്ഥരാക്കുന്നുണ്ട്. അതുകൊണ്ടാണ് കേരളത്തെ ഇകഴ്ത്തി കാണിക്കാന്‍ ചിലര്‍ മുന്നിട്ടിറങ്ങിയിരിക്കുന്നതെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. |