Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 08th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
കോണ്‍ഗ്രസിന്റെ പിന്തുണയോടെ അക്രമികള്‍ അഴിഞ്ഞാടിയിരുന്നു: 2002ല്‍ അക്രമികളെ പാഠം പഠിപ്പിച്ചുവെന്ന് അമിത്ഷാ
Text by News TEAM UKMALAYALAM PATHRAM
ഗുജറാത്തില്‍ കോണ്‍ഗ്രസ് പിന്തുണയില്‍ സാമൂഹികവിരുദ്ധര്‍ അക്രമത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എന്നാല്‍ 2002ല്‍ അക്രമികളെ പാഠം പഠിപ്പിച്ചുവെന്നും ബിജെപി സംസ്ഥാനത്ത് സമാധാനം സ്ഥാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഡിസംബറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഖേദ ജില്ലയിലെ മഹുധ പട്ടണത്തില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

2002 ഫെബ്രുവരിയില്‍ ഗോധ്ര റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കത്തിച്ച സംഭവത്തെത്തുടര്‍ന്ന് ഗുജറാത്തിലുണ്ടായ കലാപം ചൂണ്ടിക്കാണ്ടിയാണ് കേന്ദ്രമന്ത്രിയുടെ പരാമര്‍ശം. ''ഗുജറാത്തില്‍ കോണ്‍ഗ്രസ് ഭരണകാലത്ത് (1995ന് മുന്‍പ്) വര്‍ഗീയ കലാപങ്ങള്‍ വ്യാപകമായിരുന്നു. വിവിധ സമുദായങ്ങളിലും ജാതികളിലും പെട്ട ആളുകളെ പരസ്പരം പോരടിക്കാന്‍ കോണ്‍ഗ്രസ് പ്രേരിപ്പിച്ചിരുന്നു. ഇത്തരം കലാപങ്ങളിലൂടെ കോണ്‍ഗ്രസ് വോട്ട് ബാങ്ക് ശക്തിപ്പെടുത്തുകയും സമൂഹത്തിലെ വലിയൊരു വിഭാഗത്തോട് അനീതി കാണിക്കുകയും ചെയ്തു''- അമിത് ഷാ പറഞ്ഞു.
 
Other News in this category

 
 




 
Close Window